തിരുവനന്തപുരം: പാർവതി പുത്തനാറിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. കണിയാപുരം സ്വദേശിനി റാഹിലയുടെ (70) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
അണക്കപ്പിള്ള പാലത്തിനടിയിൽ പായലിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. വഴിയാത്രക്കാരാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്.
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.