എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമാ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നുവെന്ന് ചലച്ചിത്ര അക്കാദമി താത്കാലിക ചെയർമാൻ പ്രേംകുമാർ. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഹേമ കമ്മറ്റി റിപ്പോർട്ടിന് വലിയ ചലനങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു. ഒരു റിപ്പോർട്ട് കൊണ്ട് സമൂഹം മുഴുവൻ മാറുമെന്ന് കരുതുന്നില്ല. സ്ത്രീകൾ പലപ്പോഴും സ്വന്തം ശക്തി തിരിച്ചറിയാതെ പോകുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കാനുള്ള പ്രധാന കാരണവും ഇത് തന്നെയാണ്”.
പല മൊഴികളുടെയും രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് റിപ്പോർട്ട് സർക്കാർ പുറത്തുവിടാത്തതെന്നും പ്രേംകുമാർ പറഞ്ഞു.















