നിലമ്പൂർ : പി വി അൻവർ എം എൽ എ രാഷ്‌ട്രീയ പാർട്ടി ഇന്ന് പ്രഖ്യാപിക്കും. മഞ്ചേരിയിൽ നടക്കുന്ന പൊതുപരിപാടിയിലാണ് പ്രഖ്യാപനം ഉണ്ടാവുകയെന്ന് റിപ്പോർട്ട് . ഇൻഡി മുന്നണിയുടെ ഭാഗമായ തമിഴ്നാട്ടിലെ ഡി എം കെ യോടൊപ്പം ചേർന്നു പ്രവർത്തിക്കുമെന്നാണ് വിവരം.
ഡി എം കെ നേതാക്കളുമായി ഇന്നലെ ചെന്നൈയിൽ ചർച്ച നടത്തിയിരുന്നു. ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള എന്ന പേരിലാണ് അൻവർ പാർട്ടി രൂപീകരിക്കുക. തമിഴ് നാട് മന്ത്രി സെന്തിൽ ബാലാജി, ഡിഎംകെ രാജ്യസഭാ എംപി അബ്ദുല്ല എന്നിവരുമായി അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു.. ഡി.എം.കെ എന്ന പേരിൽ അൻവറിന്റെ ചിത്രം പതിച്ച ബോർഡുകളും മലപ്പുറത്ത് സ്ഥാപിച്ചു കഴിഞ്ഞു .















