ധാക്ക : ബംഗ്ലാദേശിലെ കറൻസി നോട്ടുകളിൽ നിന്ന് ഷെയ്ഖ് മുജീബുർ റഹ്മാന്റെ ചിത്രം ഒഴിവാക്കാൻ ഇടക്കാല സർക്കാർ നീക്കം തുടങ്ങി.
പുതുതായി അച്ചടിക്കുന്ന നോട്ടുകളിൽ ഇനി ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന്റെ ചിത്രം ഉണ്ടായിരിക്കില്ല. ധനമന്ത്രാലയവും ബംഗ്ലാദേശ് ബാങ്കും തീരുമാനം സ്ഥിരീകരിച്ചു. തുടക്കത്തിൽ, നാല് തരം കറൻസി നോട്ടുകൾ മാത്രമേ പുനർരൂപകൽപ്പന ചെയ്യൂ. എന്നാൽ ഘട്ടം ഘട്ടമായി എല്ലാ നോട്ടുകളിലും മാറ്റങ്ങൾ വരുത്തുമെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ, രണ്ടു ടാക്ക മുതൽ 1,000 ടാക്ക വരെയുള്ള പേപ്പർ നോട്ടുകളിൽ എല്ലാം അദ്ദേഹത്തിന്റെ ഫോട്ടോയാണ് ഉള്ളത്
സെപ്റ്റംബർ 29-ന് പുതിയ നോട്ടുകളുടെ വിശദമായ ഡിസൈൻ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ബംഗ്ലാദേശ് ബാങ്കിന് നിർദ്ദേശം നൽകിക്കൊണ്ട്
ധനമന്ത്രാലയത്തിൽ നിന്നുള്ള കത്ത് പുറത്ത് വന്നതോടെയാണ് ഈ നീക്കം പുറത്തറിയുന്നത്.
പുറത്താക്കപ്പെട്ട മുൻ പ്രെസിഡന്റ്റ് ഷെയ്ഖ് ഹസീനയുടെ സർക്കാരിന്റെ അടയാളങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ നീക്കങ്ങൾ എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.