ബാഗ്പത് ; തട്ടിക്കൊണ്ടു പോയ കുഞ്ഞിനെ 24 മണിക്കൂറിനുള്ളിൽ കണ്ടെത്തി യു പി പോലീസ് . മീററ്റ് ബാഗ്പതിലെ ബാവോലി ഗ്രാമത്തിലാണ് സംഭവം. തിരക്കേറിയ മാർക്കറ്റിൽ വച്ച് 10 വയസ്സുള്ള സഹോദരിയുടെ കൈയിൽ നിന്നാണ് ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ സ്ത്രീ തട്ടിയെടുത്തത് . ഖുർഖ ധരിച്ചെത്തിയ യുവതിയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു .
സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അയൽ വാസികളായ ശ്വേതയും , രണ്ട് കൂട്ടാളികളും അറസ്റ്റിലായി . ഡൽഹിയിൽ താമസിക്കുന്ന ശ്വേതയുടെ സഹോദരിയ്‌ക്കായാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോയ സംഭവം അറിഞ്ഞതിന് പിന്നാലെ ബാഗ്പത് എസ്പി അർപിത് വിജയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ഒടുവിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.















