ചോദ്യങ്ങൾ എത്ര കുഴയ്‌ക്കുന്നതാണെങ്കിലും, കടുകട്ടിയേറിയതാണെങ്കിലും അനായാസം ഉത്തരം നൽകുന്ന ശൈലിയാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റേത്. അത്തരത്തിൽ ഒരു പരിപാടിക്കിടെ റാപ്പിഡ് ഫയർ ചോദ്യോത്തര വേളയിൽ അദ്ദേഹം നൽകിയ മറുപടിയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്.
” ഇനി പറയുന്ന രണ്ട് വ്യക്തികളിൽ ആർക്കൊപ്പം ഭക്ഷണം കഴിക്കാനാണ് നിങ്ങൾ ഇഷ്ടപ്പെടുന്നത്. ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ, വ്യവസായി ജോർജ് സോറോസ് എന്നിവരിൽ നിന്ന് ആരെങ്കിലും ഒരാളെ തെരഞ്ഞെടുക്കുന്നതായിരുന്നു ടാസ്‌ക്.
ഒരാൾ ഉത്തര കൊറിയയുടെ പ്രസിഡന്റും രണ്ടാമത്തെ വ്യക്തി പ്രമുഖ വ്യവസായിയും പൊതുപ്രവർത്തകനുമാണ്. ഇവരിൽ നിന്ന് ഒരാളെ തെരഞ്ഞെടുക്കുന്നത് നിസാരമായ കാര്യമല്ല. എന്നാൽ കുഴപ്പിക്കുന്ന ചോദ്യം നിസാരമായി കൈകാര്യം ചെയ്ത് എസ് ജയശങ്കർ നൽകിയ മറുപടിക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ ഒന്നടങ്കം. ” ഇന്ന് നവരാത്രി ആരംഭമാണെന്ന് തോന്നുന്നു. അതിനാൽ ആർക്കൊപ്പവും ഞാൻ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നില്ല. കാരണം ഞാൻ ഉപവാസത്തിലാണ്.”- എസ് ജയശങ്കർ പറഞ്ഞു.
Our chad EAM Dr. S Jaishankar got no chill 😂😂🔥🔥 pic.twitter.com/thEWm7O1D0
— Yo Yo Funny Singh (@moronhumor) October 5, 2024
വിദേശകാര്യ മന്ത്രിയുടെ മറുപടി കേട്ട് സദസിലുണ്ടായിരുന്നവരും പുഞ്ചിരിയോടെ കയ്യടിച്ചു. ഇതിന് മുമ്പും കുഴപ്പിക്കുന്ന ചോദ്യങ്ങൾക്ക് വളരെ രസകരമായ രീതിയിൽ മറുപടി നൽകി കാണികളെ കയ്യിലെടുക്കാൻ എസ് ജയശങ്കറിന് സാധിച്ചിട്ടുണ്ട്.