ചണ്ഡീഗഡ്: ഒന്നാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് യുവാവ്. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം. നായ കുരയ്‌ക്കുന്നത് അനുകരിച്ച കുട്ടിയെ യുവാവ് മർദ്ദിക്കുകയായിരുന്നു.
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയിൽ നിന്ന നായ കുട്ടിയെ നോക്കി കുരയ്‌ക്കുകയായിരുന്നു. ഇത് കണ്ട 5 വയസുകാരൻ നായയെ അനുകരിച്ചുകൊണ്ട് തിരിച്ചും കുരച്ചു. ഇതിൽ പ്രകോപിതനായ നായ ഉടമ കുട്ടിയെ മർദ്ദിക്കുകയായിരുന്നു.
കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വിദ്യാർത്ഥിയെ നിലത്തിട്ട് ചവിട്ടുന്നതും വീഡിയോയിലുണ്ട്. ഇതുവരെ പരാതികൾ ലഭിച്ചിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.















