മലയാളികൾ ഏറെ പരിഹസിച്ച യുട്യൂബറും കണ്ടൻ്റ് ക്രിയേറ്ററുമായ സൂരജ് ചവാൻ ബിഗ്ബോസ് മറാത്തി സീസൺ 5ന്റെ ജേതാവ്. 14.6 ലക്ഷം രൂപയാണ് താരത്തിന് സമ്മാനമായി ലഭിക്കുക. ഇതിനൊപ്പം 10 ലക്ഷത്തിന്റെ ജ്വല്ലറി വൗച്ചറും ഒരു ഇരുചക്ര വാഹനവും താരത്തിന് ലഭിക്കും. അഭിജീത്ത് സാവന്ത് ആണ് റണ്ണറപ്പ്. തെലുങ്ക് നടി നിക്കി തംബോലി ആണ് മൂന്നാം സ്ഥാനത്ത്. ആദ്യം ടിക് ടോക്കിലായിരുന്നു സൂരജിന്റെ തുടക്കം. നെഗറ്റീവ് മാത്രമായിരുന്നു ആദ്യകാലത്ത് ലഭിച്ചിരുന്നത്. വലിയ രീതിയിലുള്ള അധിക്ഷേപങ്ങളും
ബോളിവുഡ് ചിത്രം ജിഗ്രയുടെ അഭിനേതാക്കളും ഫിനാലയിൽ പങ്കെടുത്തിരുന്നു. നടി ആലിയ ഭട്ട്, വേദാങ് റെയ്ന, സംവിധായകൻ വാസൻ ബാല എന്നിവരാണ് എത്തിയത്. റിതേഷ് ദേശ്മുഖ് ആണ് അവതാരകൻ. ഏറ്റവും കുറഞ്ഞ പ്രതിഫലത്തിനാണ് സൂരജ് ചവാൻ ബിഗ്ബോസിലെത്തിയതെന്ന് മാദ്ധ്യമങ്ങ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത് നടി നിക്കിയുമായിരുന്നു.
സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിലായിരുന്നു സൂരജിന്റെ ജനനം. ചെറിയ പ്രായത്തിലെ നേരിടേണ്ടിവന്നത് വലിയ ദാരിദ്രമായിരുന്നു. ചെറിയ ബാല്യത്തിലെ പിതാവിനെ നഷ്ടമായി. തൊട്ടുപിന്നാലെ മാതാവും മുത്തശ്ശനും മുത്തശ്ശിയും മരിച്ചു. മഹാരാഷ്‌ട്രയിലെ ബാരാമതി സ്വദേശിയാണ് സൂരജ് ചവാൻ.
കളർഫുൾ വസ്ത്രധാരണവും കൂളിംഗ് ഗ്ലാസും അസാധാരണ ഡാൻസുമാണ് ടിക്ക് ടോക്കിൽ സൂരജിനെ ശ്രദ്ധേയനാക്കിയത്. ദിവസ വേതനക്കാരനായ സൂരജിന് ടിക്ക് ടോക്കിൽ 15 ലക്ഷം ഫോളോവേഴ്സുണ്ടായിരുന്നു. ടിക്ടോക്ക് ബാൻ ചെയ്യുന്നതിന്റെ തലേ ദിവസം 20,000 രൂപയാണ് സൂരജ് വരുമാനം ലഭിച്ചത്. ഇതിന് മുൻപ് 50,000,60,000 വരെ ലഭിച്ചിരുന്നു. ഇതെല്ലാം ചേർത്ത് വച്ചാണ് വീട്ടിൽ 200 ചതുരശ്രയടിയിൽ ഒരു മുറി സൂരജ് പണിതത്. 12-15 മണിക്കൂർ വരെ ജോലി ചെയ്താൽ സൂരജിന് ലഭിച്ചിരുന്നത് 300 രൂപയായിരുന്നു. ഏട്ടാം ക്ലാസുവരെ പഠിച്ച ചവാന് എഴുതാനോ വായിക്കാനോ അറിയില്ല.
मराठी बिग बॉस विजेता…
सूरज चव्हाण 🥳🏆Proud of you Suraj👍🏻👏🏻 ✌️ #BiggBossMarathi5 #congratulations @BiggBoss_Tak @RiteishTeam pic.twitter.com/65EBxVwSlu
— Yugendra Pawar (@YSPawarSpeaks) October 6, 2024