തിരുവനന്തപുരം: നാടകീയ രംഗങ്ങൾക്കൊടുവിൽ കേരളം നിയമ സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധം കയ്യാങ്കളിയിലേക്ക് നീങ്ങുന്ന സാഹചര്യം പലവട്ടം ഉടലെടുത്തു. സ്പീക്കറുടെ ഡയസിന് മുന്നിലെത്തിയ പ്രതിപക്ഷം അവിടെ ബാനർ കെട്ടി പ്രതിഷേധിച്ചു.സ്പീക്കറുടെ ഡയസിൽ കയറിയ പ്രതിപക്ഷഅംഗങ്ങൾ മാത്യു കുഴൽനാടനും അൻവർ സാദത്തും ഐ.സി. ബാലകൃഷ്ണനും അവിടെ പ്രതിഷേധിച്ചു. കനത്ത ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗത്തിനിടെയാണ് പ്രതിപക്ഷ പ്രതിഷേധം ഉയാർന്നത്. തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മൈക്ക് ഓഫ് ചെയ്തു.
നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിടാത്തതാക്കിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സഭയ്‌ക്കുള്ളിൽ പ്രതിപക്ഷത്തിന് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശത്തെ സർക്കാർ ചോദ്യം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.സ്‌പീക്കർ ഈ രീതിയാണു സ്വീകരിക്കുന്നതെങ്കിൽ ചോദ്യങ്ങൾ ചോദിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഇതോടെ ചോദ്യങ്ങള്‍ ചോദിക്കാതെ പ്രതിപക്ഷം തുടര്‍ന്ന് ചോദ്യോത്തരവേള ബഹിഷ്‌കരിക്കാനും തീരുമാനിച്ചു.
പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾ പ്രാദേശിക വിഷയങ്ങളാണ്. അതിനാലാണ് നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളുടെ പട്ടികയില്‍നിന്ന് ഇവ ഒഴിവാക്കിയതെന്നാണ് സ്പീക്കര്‍ പറയുന്നത്. ചോദ്യങ്ങൾക്ക് സഭയില്‍ മറുപടി പറയുംവരെ പ്രതികരണമോ പ്രചാരണമോ പാടില്ലെന്നാണ് നിയമസഭാ ചട്ടമെന്നു സ്പീക്കര്‍ സഭയില്‍ ഓര്‍മിപ്പിച്ചു.
സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡും ബാനറുമുയര്‍ത്തി പ്രതിപക്ഷ പ്രതിഷേധമുണ്ടായപ്പോഴും മുഖ്യമന്ത്രി മറുപടിപ്രസംഗം തുടർന്നു.ഇതിനിടെ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് സഭയില്‍ ബഹളമുണ്ടായി. സ്പീക്കര്‍ രാജിവെയ്‌ക്കണമെന്നും ആവശ്യമുയർന്നു. തുടർന്നാണ് നിയമസഭാ പിരിഞ്ഞത്.
പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സഭാ ടി.വി.യില്‍ കാണിച്ചില്ല.ഏഴുദിവസമാണ് സഭാസമ്മേളനം ഉണ്ടാവുക.















