ബെംഗളുരു : ഹിജാബ് ധരിക്കുന്ന മുസ്ലീം പെൺകുട്ടികൾക്കായി കോളേജുകൾ ആരംഭിക്കുമെന്ന് കർണാടക വഖഫ് ബോർഡ് . സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വനിതാ കോളേജുകൾ സ്ഥാപിക്കാനാണ് തീരുമാനം . സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ കാരണം പലരും പഠനം ഉപേക്ഷിച്ചിരുന്നുവെന്നും , അവരെ മടക്കി കൊണ്ടുവരുമെന്നുമാണ് വഖഫ് ബോർഡിന്റെ വാദം . നിർബന്ധിതരായതിനെത്തുടർന്ന് മുസ്‌ലിം പെൺകുട്ടികളെ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് പുനർനിർമ്മിക്കുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
ഹജ് ഭവനിൽ നടന്ന പരിപാടിയിൽ സംസാരിക്കവേ, കർണാടക ന്യൂനപക്ഷ ക്ഷേമ, വഖഫ് മന്ത്രി സമീർ അഹമ്മദ് ഖാനാണ് ഹിജാബ് വിവാദത്തിന് ശേഷം ഇത്തരം സ്ഥാപനങ്ങൾ വേണമെന്ന് പ്രസ്താവിച്ചത്.
ഹിജാബ് വിവാദത്തെ തുടർന്ന് മുസ്ലീം പെൺകുട്ടികൾ കോളേജ് വിദ്യാഭ്യാസത്തിൽ നിന്ന് വിട്ടുനിന്നു. അതിനാൽ അവരെ തിരികെ കൊണ്ടുവരാൻ വഖഫ് ബോർഡ് വനിതാ കോളേജുകൾ സ്ഥാപിക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പിനാണ് ഈ കോളേജുകളുടെ നടത്തിപ്പ്,” സമീർ അഹമ്മദ് ഖാൻ പറഞ്ഞു.
എല്ലാ ജില്ലകളിലും പ്രീ-ഗ്രാജുവേറ്റ് കോളേജുകൾ സ്ഥാപിക്കാനും ആലോചനയുണ്ട്. ആദ്യം ബെംഗളൂരു, മൈസൂരു, ബാഗൽകോട്ട്, ചിത്രദുർഗ എന്നിവ ഉൾപ്പെടെ 15 ജില്ലകളിലാണ് ആരംഭിക്കുക.















