മുംബൈ: പ്രമുഖ വ്യവസായി രത്തൻ ടാറ്റ ആശുപത്രിയിൽ. രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് ഇന്ന് പുലർച്ചെയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഉച്ചയോടെ രത്തൻ ടാറ്റ എക്സിൽ കുറിച്ചു.
” എന്നെക്കുറിച്ച് ചിന്തിക്കുന്നതിൽ എല്ലാവർക്കും നന്ദി. എന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കിംവദന്തികളെക്കുറിച്ച് എനിക്കറിയാം. എന്നാൽ ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് പറയാൻ ആഗ്രഹിക്കുന്നു. പ്രായത്തിന്റേതായ ബുദ്ധിമുട്ടുകൾ കാരണം നിലവിൽ ചികിത്സയിലാണ്. മെഡിക്കൽ ചെക്കപ്പുകൾ ആവശ്യമാണെങ്കിലും ഞാൻ സുഖമായി ഇരിക്കുന്നു.”- രത്തൻ ടാറ്റ കുറിച്ചു.
Thank you for thinking of me 🤍 pic.twitter.com/MICi6zVH99
— Ratan N. Tata (@RNTata2000) October 7, 2024
രത്തൻ ടാറ്റയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന തരത്തിലായിരുന്നു വ്യാജ വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും തന്റെ ആരോഗ്യനില മോശമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.















