തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കൂടുതലായും നടത്തുന്നത് മുസ്ലിങ്ങളാണെന്ന് മുതിർന്ന മാദ്ധ്യപ്രവർത്തകൻ ഒ. അബ്ദുള്ള. അത് നിഷേധിക്കാനാകാത്ത വസ്തുതയാണെന്ന് അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.
” ഇതിന് രണ്ട് കാരണങ്ങളാണ് പ്രധാനമായും ഉള്ളത്. ഒന്ന് പറയത്തക്ക ജോലിയില്ല, രണ്ടാമതായി സ്കില്ലും സാമർത്ഥ്യവും ഉള്ളവർ സമുദായത്തിൽ വളർന്ന് വരുന്നതേയുള്ളു. ഇവര് ഗൾഫിൽ പോകും, അവിടെ എത്തിയാൽ മറ്റുള്ളവർ സ്വർണ്ണം കൊണ്ടുപോയാൽ ഇത്ര തരാമെന്ന് പറയും. അതിൽ വേഗം വീഴും. ഇതിന്റെ ഭവിഷ്യത്ത് എന്താണെന്ന് അവർ ചിന്തിക്കില്ല. ഗൾഫിൽ കേരളത്തിൽ നിന്നുള്ള മുസ്ലിങ്ങളുടെ എണ്ണം കൂടുതലാണ്. അതുകൊണ്ടാണ് അവർ കൂടുതലായും സ്വർണ്ണക്കടത്തിൽ പിടിക്കപ്പെടുന്നത്.
സ്വർണ്ണക്കടത്തിൽ പ്രത്യേക സമുദായത്തെ കൂട്ടിക്കെട്ടേണ്ടെന്ന എം. വി ഗോവിന്ദന്റെ പ്രസ്താവന മുസ്ലിങ്ങളെ സുഖിപ്പിക്കാനാണ്. അത് വോട്ടിന് വേണ്ടിയാണ്. ഞങ്ങൾ കൂടെ നിന്നെന്ന് പറയാനുള്ള രാഷ്‌ട്രീയ അടവാണെന്നും” ഒ. അബ്ദുള്ള പറഞ്ഞു.
കെ. ടി ജലീലിന്റെ മതവിധി പ്രസ്താവനയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ രംഗത്ത് വന്നിരുന്നു. സ്വർണ്ണക്കടത്ത് കേസുമായി സമുദായത്തെ ചേർത്തു കെട്ടേണ്ട കാര്യമില്ലെന്നും എന്നാൽ മതപരമായ ഇടപെടൽ നല്ലതാണെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഒ അബ്ദുള്ളയുടെ പ്രതികരണം.