മൈസൂരിൽ ദസറ ഗംഭീരമായി ആഘോഷിക്കുകയാണ്. നിരവധി സെലിബ്രിറ്റികൾ ഇതിൽ പങ്കെടുക്കുന്നുമുണ്ട്. ഒക്ടോബർ 9 ന് എ ആർ റഹ്മാന്റെ സംഗീത പരിപാടിയും നടക്കുന്നുണ്ട്. ഒക്‌ടോബർ 10ന് ഇളയരാജയും സംഘവുമാണ് സംഗീത നിശയ്‌ക്ക് എത്തുക. തന്നെ പരിപടിയ്‌ക്കായി ക്ഷണിച്ചത് ദേവി തന്നെയാണെന്നാണ് ഇളയരാജ പറയുന്നത് .
‘മൈസൂർ ദസറയിലാണ് പരിപാടി നടക്കുന്നത്. ചാമുണ്ഡി ദേവിയുടെ അനുഗ്രഹം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ചാമുണ്ഡി എന്നെ മാത്രമല്ല എന്റെ ടീമിനെയും വിളിക്കുന്നു. ദേവിയുടെ അനുഗ്രഹത്താൽ പരിപാടി നല്ല രീതിയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് ചാമുണ്ഡേശ്വരിയെ കാണണം, അമ്മ എന്നെയും കാണണം’ ഇളയരാജ പറഞ്ഞു. കന്നഡയിലുള്ള അദ്ദേഹത്തിന്റെ വാക്കുകൾ നിമിഷങ്ങൾക്കുള്ളിൽ വൈറലായി കഴിഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ വിധത്തിലാണ് നവരാത്രി ആഘോഷിക്കപ്പെടുന്നത്. ദസറ അല്ലെങ്കിൽ വിജയദശമി എന്നറിയപ്പെടുന്ന ഈ നാളുകൾ തിന്മയുടെ മേൽ നന്മ കൈവരിച്ച വിജയത്തിന്റെ ആഘോഷം കൂടിയാണ്.