ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്സ് യൂണിറ്റ് തലവനെ വധിച്ചതായി സ്ഥിരീകരിച്ച് ഇസ്രായേൽ സൈന്യം. ബെയ്റൂട്ടിലെ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ള തലവൻ സുഹൈൽ ഹുസൈൻ ഹുസൈനിയെ കൊലപ്പെടുത്തിയതെന്ന് ഐഡിഎഫ് എക്സിലൂടെ അറിയിച്ചത്.
കൃത്യമായ പദ്ധതിയോടെയാണ് ഓപ്പറേഷൻ വിജയകരമാക്കാൻ സാധിച്ചത്. ഇന്റലിജൻസ് വിഭാഗത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഓരോ നീക്കമെന്നും പോസ്റ്റിൽ പറയുന്നു.
നേരത്തെ ഹിസ്ബുള്ള തലവൻ ഹസൻ സസ്രുള്ളയെയും ഇസ്രായേൽ സേന വകവരുത്തിയിരുന്നു. ഇറാൻ പിന്തുണയുള്ള ഭീകരവാദ ഗ്രൂപ്പിനേറ്റ വൻ പ്രഹരമായിരുന്നു ഇത്. കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ 150 ഹിസ്ബുള്ള കേന്ദ്രങ്ങളിലാണ് ഇസ്രായേൽ വ്യോമാകരമണം നടത്തിയത്. 440-ഓളം ഭീകരരെ വകവരുത്തിയതിന് പിന്നാലെയായിരുന്നു സൈന്യം ആക്രമണം കടുപ്പിച്ചത്.