അനേകം ചരിത്രനിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇന്ത്യൻ വ്യോമസേന 92 വർഷങ്ങളുടെ വിജയക്കുതിപ്പിലാണ് . 1932 ഒക്ടോബർ എട്ടിനാണ് ഇന്ത്യൻ എയർ ഫോഴ്സ് ഔദ്യോഗികമായി നിലവിൽ വന്നത്. മിഗ് 21, സുഖോയ്, തേജസ് തുടങ്ങി നിരവധി യുദ്ധവിമാനങ്ങൾ സേനയ്‌ക്ക് മുതൽ കൂട്ടായി ഇന്നുണ്ട്. അഭിമാനത്തിളക്കത്തിൽ നിൽക്കുന്ന സേനയ്‌ക്ക് ആശംസ അർപ്പിച്ച് എത്തിയിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് തലവൻ ആനന്ദ് മഹീന്ദ്ര.
ഇന്ത്യൻ വ്യോമസേനയുടെ വീഡിയോയും അദ്ദേഹം പങ്ക് വച്ചിട്ടുണ്ട് . ഒപ്പം ‘ നമ്മുടെ ആകാശം സംരക്ഷിതവുമാകുമ്പോൾ മാത്രമേ നമ്മുടെ അഭിലാഷങ്ങൾ ആകാശത്തേക്ക് എത്തുകയുള്ളൂ. നന്ദി, ഇന്ത്യൻ എയർഫോഴ്സ്. ഞങ്ങൾ 1.4 ബില്യൺ പേരും നിങ്ങളോട് നന്ദിയുള്ളവരാണ്.‘ എന്നും അദ്ദേഹം കുറിച്ചു.
https://x.com/i/status/1843563421935292741















