ദുർഗാപൂജ: ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കാൻ ബംഗ്ലാദേശ് ഇടക്കാല സർക്കാരിനോട് ആവശ്യപ്പെട്ട് യുഎസ്

Published by
Janam Web Desk

വാഷിംഗ്ടൺ: ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ തങ്ങളുടെ ഏറ്റവും വലിയ ആഘോഷമായ ദുർഗാപൂജ ആഘോഷിക്കുമ്പോൾ ബംഗ്ലാദേശിൽ ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. , മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന് കീഴിൽ ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ ആഗ്രഹിക്കുന്നുവെന്നാണ് യുഎസ് പറഞ്ഞത്.

“തീർച്ചയായും, ബംഗ്ലാദേശിലും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അത് ലോകമെമ്പാടും സത്യമാണ്,” സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ തന്റെ ദൈനംദിന വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഹിന്ദു സമൂഹം തങ്ങളുടെ ഏറ്റവും വലിയ ഉത്സവം ആഘോഷിക്കുമ്പോൾ ചില മതമൗലികവാദികൾ ഉയർത്തുന്ന ഭീഷണിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെയാണ് മില്ലർ ഇക്കാര്യം പറഞ്ഞത്.രാജ്യത്തിലെ ഹിന്ദു സമൂഹത്തിന് സമാധാനപരമായ മതപരമായ പരിപാടികൾ ഉറപ്പാക്കണമെന്ന് ഇന്ത്യ ഇടക്കാല ബംഗ്ലാദേശ് സർക്കാരിനോട് അഭ്യർത്ഥിച്ചു.

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയെ തുടർന്ന് അവർ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടതിനു ശേഷം ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദു സമൂഹത്തിന് നേരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് യുഎസിൽ നിന്നുള്ള പ്രസ്താവന.

രാജ്യത്തെ ഹിന്ദു സമൂഹത്തിന് സമാധാനപരമായ ദുർഗാപൂജ ഉറപ്പാക്കണമെന്ന് ഇന്ത്യ ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Share
Leave a Comment