ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ പൈപ്പ് ബോംബിന് സമാനമായ വസ്തു കണ്ടെത്തി. ഇരുഭാഗവും മൂടിയ നിലയിലുള്ള പൈപ്പാണ് കണ്ടെത്തിയത്. ഇതിനുള്ളിൽ ലോഹ ഭാഗങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്ന് വൈകിട്ടായിരുന്നു വിനോദസഞ്ചാരികൾ വസ്തു കണ്ടെത്തിയത്.
ബീച്ചിലെത്തിയ കുടുംബമാണ് പൈപ്പ് ആദ്യം കണ്ടത്. സംശയം തോന്നിയതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
പൈപ്പിൽ സ്ഫോടക വസ്തു ഉണ്ടോയെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ സ്ഥലം നിരീക്ഷിക്കുകയാണ്.