ആരും കൊതിക്കുന്ന ചെറുപ്പക്കാരൻ!! വിവാഹത്തിന്റെ വക്കിലെത്തിയ 4 പ്രണയങ്ങൾ; രത്തൻ ടാറ്റ അവിവാഹിതനായി തുടർന്നതിന് കാരണമുണ്ട്..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ആരും കൊതിക്കുന്ന ചെറുപ്പക്കാരൻ!! വിവാഹത്തിന്റെ വക്കിലെത്തിയ 4 പ്രണയങ്ങൾ; രത്തൻ ടാറ്റ അവിവാഹിതനായി തുടർന്നതിന് കാരണമുണ്ട്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 03:44 am IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലെ ഏറ്റവും ആദരണീയനും ജനപ്രിയനുമായ വ്യവസായി ആയിരുന്നു രത്തൻ ടാറ്റ. അംബാനിയുടെയും അദാനിയുടേയും പോലെ, ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായില്ലെങ്കിലും ഈ രാജ്യത്തെ മറ്റൊരു കോർപ്പറേറ്റ് സ്ഥാപനത്തിനും ലഭിക്കാത്ത പേരും പാരമ്പര്യവും ടാറ്റാ ഗ്രൂപ്പിന് നേടിക്കൊടുക്കാൻ രത്തന് കഴിഞ്ഞുവെന്നതാണ് പ്രത്യേകത. അതിന് വഴിവച്ചത് തന്റെ ജീവിതകാലയളവിൽ അദ്ദേഹമെടുത്ത ഓരോ ചുവടുവയ്പ്പുകളുമായിരുന്നു.

ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങുമ്പോഴും ചെയർമാൻ എമിരിറ്റസായി അദ്ദേഹം തുടർന്നു. താൻ നേടിയെടുത്ത സാമ്രാജ്യം മുഴുവൻ കൈമാറാൻ ടാറ്റയ്‌ക്ക് മക്കളുണ്ടായില്ല.. അദ്ദേഹം വിവാഹവും കഴിച്ചിരുന്നില്ല. ഒരുപക്ഷെ രത്തൻ ടാറ്റയെ അറിയാൻ ശ്രമിക്കുമ്പോൾ ഏറ്റവും കൗതുകവും ജിജ്ഞാസയും തോന്നുന്ന കാര്യവും അതുതന്നെയായിരിക്കും. ഇന്ത്യക്കൊരു കിരീടമുണ്ടെങ്കിൽ അതിന്റെ രത്നമായി വിശേഷിക്കപ്പെടുന്ന രത്തൻ ടാറ്റ, കണ്ണടയും വരെ അവിവാഹിതനായി തുടർന്നു. എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്ന ചോദ്യത്തിന് അദ്ദേഹം വളരെ രസകരമായാണ് ഉത്തരം നൽകിയിട്ടുള്ളത്. തനിക്കുണ്ടായിരുന്ന  പ്രണയങ്ങളെക്കുറിച്ചും അവയൊന്നും വിവാഹത്തിൽ കലാശിക്കാതെ പോയതിനെക്കുറിച്ചും ടാറ്റയുടെ മുൻ അമരക്കാരൻ പറഞ്ഞ കഥയിങ്ങനെ..

CNNന് നൽകിയ പഴയകാല അഭിമുഖത്തിലാണ് അദ്ദേഹം തന്റെ പ്രണയങ്ങളെക്കുറിച്ച് മനസുതുറന്നത്. രത്തൻ ടാറ്റയ്‌ക്ക് നാല് പ്രണയങ്ങളുണ്ടായിരുന്നു. അവയോരോന്നും വിവാഹത്തിന്റെ വക്കിലെത്തിയെങ്കിലും വിധി മറ്റൊന്നായി. പല സാഹചര്യങ്ങളാൽ അദ്ദേഹത്തിന് പ്രണയത്തിൽ നിന്ന് പിന്മാറേണ്ടി വന്നു. വിവാഹത്തിൽ കലാശിക്കുമായിരുന്ന മറ്റൊരു ബന്ധം തകർത്തതാകട്ടെ 1962ലെ ഇന്ത്യ-ചൈന യുദ്ധവും.

”യുഎസിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഉണ്ടായിരുന്ന പ്രണയം വളരെ ഗൗരവമേറിയതായിരുന്നു. ഞങ്ങൾ ഒന്നിക്കാതെ പോയതിന്റെ ഒരേയൊരു കാരണം ഞാൻ ഇന്ത്യയിലേക്ക് വന്നുവെന്നത് മാത്രമാണ്. എന്റെ കൂടെ വരാൻ നിന്നതായിരുന്നു അവൾ. പക്ഷെ ആ വർഷമായിരുന്നു ഇന്ത്യ-ചൈന യുദ്ധം. അമേരിക്കയുടെ കണ്ണിൽ അത് വലിയൊരു യുദ്ധമായിരുന്നു. അതിനാൽ അവൾ എന്റെ കൂടെ വന്നില്ല. ഒടുവിൽ കാലങ്ങൾ പിന്നിട്ടപ്പോൾ അമേരിക്കയിൽ തന്നെയുള്ള മറ്റൊരാളെ അവൾ വിവാഹം കഴിച്ചു.” രത്തൻ ടാറ്റ പറഞ്ഞു.

”ജീവിതത്തിൽ നാല് പ്രാവശ്യമാണ് വിവാഹത്തിനരികിൽ വരെ എത്തിയത്. പക്ഷെ ഓരോ തവണയും ആ ഘട്ടമെത്തുമ്പോൾ എന്തെങ്കിലുമൊരു കാരണത്താൽ എനിക്ക് പിന്മാറേണ്ടി വന്നു. തിരിഞ്ഞുനോക്കുമ്പോൾ, എന്റെ ജീവിതത്തിലേക്ക് വന്ന ഓരോരുത്തരെയും പരിശോധിക്കുമ്പോൾ, ഒരുപക്ഷെ ഞാൻ ചെയ്തത് അത്ര മോശമല്ലായിരിക്കാം.. കാരണം വിവാഹമെന്നത് കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുമല്ലോ..” രത്തൻ ടാറ്റ പുഞ്ചിരിയോടെ ചോദിച്ചു.

നടിയും അവതാരകയുമായിരുന്ന സിമി ഗരേവാൾ, രത്തൻ ടാറ്റയുമായുള്ള ബന്ധത്തെക്കുറിച്ച് ഒരിക്കൽ മനസുതുറന്നിരുന്നു. 2011ൽ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ടാറ്റയെക്കുറിച്ച് പരാമർശിച്ചത്. “പൂർണതയുള്ള മനുഷ്യനാണ് ടാറ്റ, അദ്ദേഹത്തിന് നല്ല നർമ്മബോധവുമുണ്ട്. എളിമയുള്ളവനും മാന്യനുമാണ്. പണം ഒരിക്കലും അദ്ദേഹത്തിന്റെ ചാലകശക്തിയായിട്ടില്ല.” ഇതായിരുന്നു സിമിയുടെ വാക്കുകൾ.

ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ബന്ധമായിരുന്നു രത്തൻ-സിമി പ്രണയം. ബോളിവുഡ് ഐക്കണായിരുന്ന സിമി 70കളിലും 80കളിലും വെള്ളിത്തിര ഭരിച്ചിരുന്ന നടി കൂടിയായിരുന്നു. സിമിയെ രത്തൻ വിവാഹം കഴിക്കുമെന്ന് തന്നെയാണ് അക്കാലത്ത് ഏവരും വിശ്വസിച്ചിരുന്നത്. ഇരുവരും അഗാധമായ പ്രണയത്തിലുമായിരുന്നു. വിവാഹം കഴിക്കാൻ തീരുമാനിച്ചതുമാണ്. പക്ഷെ, രണ്ട് വഴികളിലൂടെ സഞ്ചരിക്കാനായിരുന്നു വിധി. സിമി പിന്നീട് ഡൽഹി സ്വദേശിയെ വിവാഹം ചെയ്തെങ്കിലും 1979ൽ വേർപിരിഞ്ഞു. അപ്പോഴും രത്തൻ അവിവാഹിതൻ തന്നെ. ജീവിതസഖിയില്ലാതെ പോയപ്പോഴും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ച് ടാറ്റാ ഗ്രൂപ്പിനായി നിസ്തുലമായ സംഭാവനകൾ അദ്ദേഹം നൽകി.

Tags: ratan tataRatan Tata deathRATAN TATA LOVE
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies