'' എന്നെക്കുറിച്ച് ചിന്തിക്കുന്നതിന് നന്ദി''; സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായി രത്തൻ ടാറ്റ അവസാനമായി പങ്കുവച്ച വാക്കുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

” എന്നെക്കുറിച്ച് ചിന്തിക്കുന്നതിന് നന്ദി”; സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായി രത്തൻ ടാറ്റ അവസാനമായി പങ്കുവച്ച വാക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 06:06 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിശ്വസ്ത വ്യവസായിക്ക് രാജ്യം യാത്രാമൊഴിയേകുമ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തൻ ടാറ്റയുടെ അവസാന വാക്കുകൾ. രണ്ട് ദിവസം മുൻപ് തിങ്കളാഴ്ചയാണ് അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ തന്റെ ആരോഗ്യത്തെ സംബന്ധിച്ച് പ്രചരിക്കുന്ന തെറ്റായ വാർത്തകൾ തള്ളി രംഗത്തെത്തിയത്. ‘എന്നെക്കുറിച്ച് ചിന്തിച്ചതിന് നന്ദി’യെന്നാണ് അദ്ദേഹം തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞത്.

” എന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് അടുത്തിടെയായി പല തെറ്റായ വിവരങ്ങളും പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. എന്നാൽ ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു വാസ്തവവും ഇല്ലെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്. പ്രായാധിക്യം മൂലമുള്ള ചില ആരോഗ്യപ്രശ്‌നങ്ങൾ മൂലം ഇപ്പോൾ വൈദ്യപരിശോധനയ്‌ക്ക് വിധേയനായിട്ടുണ്ട്. എങ്കിലും ആശങ്കപ്പെടേണ്ടതായി യാതൊന്നുമില്ല. മറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുകയാണെന്നും” അദ്ദേഹം തന്റെ അവസാന പോസ്റ്റിൽ പറയുന്നു.

മരണവാർത്ത പുറത്തുവന്നതോടെ നിരവധി പേരാണ് അദ്ദേഹത്തിന് ആദരമർപ്പിച്ച് രംഗത്തെത്തിയത്. രത്തൻ ടാറ്റയുടെ വിയോഗം അംഗീകരിക്കാൻ സാധിക്കുന്നില്ലെന്നും, അദ്ദേഹത്തിന്റെ അനുകരണീയമായ പാത പിന്തുടരുക എന്നത് മാത്രമാണ് ഇപ്പോൾ ചെയ്യാനാകുന്നതെന്നും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പറഞ്ഞു. രത്തൻ ടാറ്റയെ പോലെയുള്ള ഇതിഹാസങ്ങൾ ഒരിക്കലും മാഞ്ഞുപോകില്ലെന്നാണ് ഗൗതം അദാനി അനുശോചനക്കുറിപ്പിൽ പറഞ്ഞത്. ബിസിനസുകാരൻ എന്ന നിലയിൽ സ്ഥാപനങ്ങളുടെ ബോർഡ് റൂമിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല രത്തൻ ടാറ്റയുടെ പ്രവർത്തനങ്ങളെന്ന് പ്രധാനമന്ത്രി അനുശോചിച്ചു. ഏറ്റവും ആദരിക്കപ്പെടുന്ന പഴക്കം ചെന്ന ബിസിനസ് സ്ഥാപനത്തിന് സുസ്ഥിരമായ നേതൃത്വം നൽകിയ വ്യക്തിയാണ് രത്തൻ ടാറ്റയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്നലെ രാത്രിയാണ് രത്തൻ ടാറ്റയുടെ മരണം സ്ഥിരീകരിച്ച് ടാറ്റ സൺസിൽ നിന്ന് ഔദ്യൗഗിക സ്ഥിരീകരണം ഉണ്ടായത്. രക്തസമ്മർദ്ദം കുറഞ്ഞതോടെയാണ് രത്തൻ ടാറ്റയെ തിങ്കളാഴ്ച പുലർച്ചെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആരോഗ്യസ്ഥിതി മോശമായതോടെ അന്ന് തന്നെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ടാറ്റയെ ലോകോത്തര ബ്രാൻഡാക്കി മാറ്റുന്നതിൽ നിർണായക സംഭാവനകൾ നൽകിയത് രത്തൻ ടാറ്റയുടെ നേതൃത്വത്തിലാണ്. നൂറിലേറെ രാജ്യങ്ങളിലായിട്ടാണ് ഇന്ന് ടാറ്റയുടെ വ്യവസായ സാമ്രാജ്യം പടർന്നു കിടക്കുന്നത്. പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് കുതിച്ച അദ്ദേഹം വരുമാനത്തിന്റെ നല്ലൊരു ഭാഗവും ക്ഷേമപദ്ധതികൾക്കായി നീക്കി വച്ചിരുന്നു. 2000ത്തിൽ പത്മഭൂഷണും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു.

 

 

 

 

 

Tags: ratan tataLast Social Media Postformer Tata Group chairman
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies