ഭാരതീയന് നേരിട്ട അപമാനം; ടാറ്റയുടെ മധുര പ്രതികാരം; രത്തൻ വിടവാങ്ങുമ്പോൾ മുംബൈ താജിനും വല്ലാത്തൊരു കഥ പറയാനുണ്ട്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഭാരതീയന് നേരിട്ട അപമാനം; ടാറ്റയുടെ മധുര പ്രതികാരം; രത്തൻ വിടവാങ്ങുമ്പോൾ മുംബൈ താജിനും വല്ലാത്തൊരു കഥ പറയാനുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 10:13 am IST
FacebookTwitterWhatsAppTelegram

നവഭാരത ശിൽപ്പികളിൽ ഒരാളായ രത്തൻ ടാറ്റ വിടവാങ്ങുമ്പോൾ മും​ബൈ താജിനും പറയാൻ ഒരു കഥയുണ്ട്. ആധുനിക ഭാരതത്തിന്റെ ചരിത്രത്തിലെ ‘ബ്ലാക്ക് ഡേ’ എന്ന് വിശേഷിപ്പിക്കാവുന്ന, 2008  ലെ മുംബൈ ഭീകരാക്രമണത്തിൽ താജിന് നഷ്ടപ്പെട്ടത് 15 ജീവനക്കാരെയായിരുന്നു. ഒപ്പം ഹോട്ടലിന്റെ ഒരു ഭാ​ഗം കത്തി നശിക്കുകയും ചെയ്തു. ആക്രമണം നടന്ന് മണിക്കൂറുകൾക്കകം ഹോട്ടലിലേക്ക് കുതിച്ചെത്തിയ രത്തൻ, ജീവനക്കാർക്കും താമസക്കാരായ കുടുംബങ്ങൾക്കും ധൈര്യം പകർന്നു. ഒപ്പം ഭീകരാക്രണത്തിന്റെ നിത്യസ്മാരകമായി താജിനെ പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു……പിന്നിട് താജിന്റെ അതിവേ​ഗത്തിലുള്ള തിരിച്ചു വരവിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. താജിന്റ പിറവിയുടെ കഥ അറിഞ്ഞാൽ മാത്രമേ തിരിച്ച് വരവിന്റെ മാധുര്യം അറിയാൻ സാധിക്കൂ…

ഭാരതീയന്റെ ആത്മാഭിമാനം ചോദ്യം ചെയ്തവർക്ക് ശക്തമായ താക്കിത്

രത്തൻ ടാറ്റയുടെ മുത്തച്ഛൻ ‍ജാംഷെ‍ഡ്ജി ടാറ്റയാണ് ടാറ്റ താജ്മഹൽ പാലസ് ഹോട്ടൽ ആരംഭിച്ചത്. ബ്രിട്ടീഷ് ഭരണ കാലത്തെ ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടലായിരുന്നു വാട്‌സൺസ് ഹോട്ടൽസ്. മുംബൈയിൽ പ്രവർത്തിച്ചിരുന്ന വാട്സൺ ​ഹോട്ടലിൽ ഇന്ത്യക്കാർക്ക് പ്രവശനം നിഷേധിച്ചിരുന്നു. ഒരിക്കാൽ ടാറ്റ ​ഗ്രൂപ്പ് ചെയർമാനായിരുന്ന ‍ജാംഷെ‍ഡ്ജി ടാറ്റ ബിസിനസ് ആവശ്യത്തിനായി വാട്സൺ ഹോട്ടലിൽ എത്തിയപ്പോൾ കടുത്ത അപമാനം നേരിട്ടു. ഇന്ത്യക്കാർ അനുഭവിക്കുന്ന വിവേചനത്തിന് അതേ ഭാഷയിൽ തന്നെ മറുപടി നൽകാൻ ജാംഷെ‍ഡ്ജി ടാറ്റ തീരുമാനിച്ചതോടെയാണ് താജ് ഹോട്ടലിന്റെ പിറവി.

1903 ൽ ടെലിഫോൺ, ഇലക്ട്രിക് ലിഫ്റ്റ്, റഫ്രിജറേറ്റർ…

1898 ലാണ് താജ് ഹോട്ടൽസിന്റെ നിർമ്മാണം ടാറ്റ ആരംഭിച്ചത്. 1903ൽ നിർമ്മാണം പൂർത്തിയായി. 125 വർഷം മുൻപ് ഏകദേശം 4.21 കോടി രൂപയായിരുന്നു നിർമ്മാണച്ചെലവ്. മുംബൈയിലെ ആദ്യത്തെ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കെട്ടിടമായിരുന്നു താജ് ഹോട്ടൽ. ടെലിഫോൺ, ഇലക്ട്രിക് ലിഫ്റ്റ്, റഫ്രിജറേറ്റർ തുടങ്ങിയ സൗകര്യങ്ങൾ കൊണ്ട് ഇന്ത്യക്കാരെയും ബ്രിട്ടീഷുകാരെയും അമ്പരപ്പിച്ച ആദ്യത്തെ കെട്ടിടവും ഇതുതന്നെ. അങ്ങനെയാണ് ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ലക്ഷ്വറി ഹോട്ടലായി മും​ബൈ താജ് മാറിയത്. ഒന്നാം ലോകമഹായുദ്ധസമയത്ത് 600 കിടക്കകളുള്ള സൈനിക ആശുപത്രിയാക്കി ഹോട്ടലിനെ മാറ്റിയിരുന്നു. ബ്രിട്ടീഷ് ഭരണകാലം മുതൽ ഏഷ്യയിലെ ഏറ്റവും മികച്ച ഹോട്ടലുകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.

30ൽ തുടങ്ങി 22,000 വരെ…

മുംബൈയുടെ പ്രതീകമായ ​ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്‌ക്ക് സമീപമാണ് താജ് സ്ഥിതിചെയ്യുന്നത്. എന്നാൽ 1911 മാർച്ച് 31-ന് ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്‌ക്ക് അടിത്തറ പാകുന്നതിന് മുമ്പ് തന്നെ താജ് ഹോട്ടൽ അതിന്റെ പ്രവേശന കവാടം അതിഥികൾക്കായി തുറന്നിരുന്നു. ഭാരതീയ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് താജിന്റെ നിർമ്മിതിയെന്ന് പറയാം. താജ്മഹൽ പാലസ്, ടവർ എന്നീ രണ്ട് വ്യത്യസ്ത കെട്ടിടങ്ങൾ ചേർന്നതാണ് ഹോട്ടൽ.
ഹോട്ടൽ പ്രവർത്തനം ആരംഭിക്കുമ്പോൾ റൂം ചാർജ് വെറും 30 രൂപയായിരുന്നു. എന്നാൽ ഇന്ന് ഒറ്റരാത്രിക്ക് വാടക കുറഞ്ഞത് 22,000 രൂപയാണ്. മുംബൈയിലെ ആദ്യത്തെ ലൈസൻസുള്ള ബാർ, ഹാർബർ ബാർ, ഇന്ത്യയിലെ ആദ്യത്തെ ഓൾഡേ ഡൈനിംഗ് റെസ്റ്റോറന്റ് എന്നിവയും താജിന്റെ ആകർഷണങ്ങളായിരുന്നു. മുംബൈയിലെ ഈ അത്ഭുത നിർമ്മിതി ഇന്നു ലോകത്തിലെ ഏറ്റവും ആഡംബര ഹോട്ടലുകളിലൊന്നായും താജിനെ കണക്കാക്കപ്പെടുന്നു

 

Tags: MUMBAI TAJ HOTELRatan Tata deathMumbai taj
ShareTweetSendShare

More News from this section

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

Latest News

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies