തിരുവനന്തപുരം: ഫ്ലാറ്റിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചതായി പരാതി. സിവിൽ സർവ്വീസ് പരിശീലനത്തിന് എത്തിയ പെൺകുട്ടി സുഹൃത്തിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു. നഗരത്തിലെ സിവിൽ സർവ്വീസ് അക്കാദമിയിലാണ് പെൺകുട്ടി പരിശീലനം നടത്തുന്നത്
രണ്ട് ദിവസം മുമ്പാണ് അതിക്രമം നടന്നതെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അപ്പാർട്ട്മെന്റിലാണ് പെൺകുട്ടി താമസിക്കുന്നത്. ഫ്ലാറ്റിലെത്തിയ സുഹൃത്തിന്റെ സുഹൃത്ത് ദീപുവാണ് പീഡനത്തിന് ഇരയാക്കിയത്.
സുഹൃത്തുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ദീപു എത്തിയത്. ഇതിനിടെ ബലമായി മദ്യം കുടിപ്പിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു. ദീപു കേരളം വിട്ടിട്ടുണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.















