ഒരേസമയം ലെബനിലും ,ഗാസയിലും , വെസ്റ്റ്ബാങ്കിലും ആക്രമണം കടുപ്പിച്ച് ഇസ്രായേൽ സൈന്യം. ഇസ്രായേലിൽ ഹമാസ് നടത്തിയ മാരകമായ ആക്രമണത്തിന്റെ ഒന്നാം വാർഷികമായ ഒക്ടോബർ 7-ന് ഐഡിഎഫ് അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. ഗാസ , വെസ്റ്റ് ബാങ്ക്, ലെബനൻ എന്നിവിടങ്ങളിലെ തങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പുതിയ സ്ഥിതിവിവരക്കണക്കുകൾ ഇതിൽ ഇസ്രായേൽ സൈന്യം വ്യക്തമാക്കുന്നുണ്ട് . ഇസ്രായേലിന് നേരെ തൊടുത്ത റോക്കറ്റുകളുടെ എണ്ണം, ലെബനനിലും ഗാസയിലും ഇസ്രായേൽ വ്യോമസേന നടത്തിയ ആക്രമണങ്ങളുടെ എണ്ണം എന്നിവയൊക്കെ അതിൽ പറയുന്നുണ്ട്.
കഴിഞ്ഞ വർഷം ഗാസയിൽ 17,000ത്തോളം ഹമാസ് ഭീകരരെ ഇസ്രായേൽ സൈന്യം വധിച്ചതായാണ് റിപ്പോർട്ട്. ഒക്‌ടോബർ ഏഴിന് തന്നെ ആയിരം ഹമാസ് ഭീകരരെ വധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.ഗാസയിലെ 40,300 ലക്ഷ്യങ്ങളിൽ ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയതായും 4,700 ഹമാസ് തുരങ്കങ്ങൾ കണ്ടെത്തി തകർത്തതായും റിപ്പോർട്ടിൽ പറയുന്നു. എട്ട് ഹമാസ് ബ്രിഗേഡ് കമാൻഡർമാരെയും ഒരേ റാങ്കിലുള്ള 30 ലധികം ബറ്റാലിയൻ കമാൻഡർമാരെയും വധിച്ചതായും സൈന്യം അവകാശപ്പെട്ടു. 165-ലധികം കമ്പനി കമാൻഡർമാരും ഹമാസിന്റെ സമാന റാങ്കിലുള്ള അംഗങ്ങളും കൊല്ലപ്പെട്ടു.
കൂടാതെ, ലെബനനിൽ 800 ഓളം ഭീകരരെ വധിച്ചതായും ഇറാൻ പിന്തുണയുള്ള സംഘടനകളുമായി ബന്ധപ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്നും,11,000 ഹിസ്ബുള്ള സ്ഥാനങ്ങൾ ലക്ഷ്യമിട്ടതായു ലെബനനിലെ ഇസ്രായേൽ സൈന്യം അറിയിച്ചു.