രത്തൻ ടാറ്റയുടെ പിൻ​ഗാമി ആര്? 140 വർഷത്തെ പാരമ്പര്യമുള്ള ടാറ്റ ​ഗ്രൂപ്പിന്റെ തലപ്പത്തേക്ക് 34 കാരിയായോ? ആ മൂന്ന് മക്കൾ ആരെല്ലാം...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രത്തൻ ടാറ്റയുടെ പിൻ​ഗാമി ആര്? 140 വർഷത്തെ പാരമ്പര്യമുള്ള ടാറ്റ ​ഗ്രൂപ്പിന്റെ തലപ്പത്തേക്ക് 34 കാരിയായോ? ആ മൂന്ന് മക്കൾ ആരെല്ലാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 03:00 pm IST
Facebook
Twitter
WhatsAppTelegram

ടാറ്റ ​​ഗ്രൂപ്പെന്നാൽ ഇന്ത്യക്കാർക്ക് രത്തൻ ടാറ്റയാണ്. കഴിഞ്ഞ 5 വർഷമായി കുടുംബാം​ഗമല്ലാത്ത എൻ ചന്ദ്രശേഖരനാണ് ​ഗ്രൂപ്പിന്റെ നേതൃസ്ഥാനത്തുള്ളത്. 86 കാരനായ രത്തൻ ടാറ്റ വിട പറയുമ്പോൾ അടുത്തതാര് എന്ന ചോദ്യം സജീവമാണ് . ഇതിനിടയിലാണ് മായ ടാറ്റയുടെ പേര് സജീവമാകുന്നത്.

മൂന്ന് സഹോദരങ്ങൾ

രത്തൻ ടാറ്റയുടെ അർദ്ധ സഹോദരന്റെ മകളാണ് മായ ടാറ്റയെന്ന 34 കാരി. രത്തൻ ടാറ്റയുടെ പിതാവ് നേവൽ ടാറ്റയ്‌ക്ക് 2 ഭാര്യമാരായിരുന്നു. സൂനി ടാറ്റയിലാണ് രത്തനും ജിമ്മിയും ജനിച്ചത്. രണ്ടാം ഭാര്യ സിമോണയിൽ ജനിച്ചതാണ് നോയൽ ടാറ്റ. ജിമ്മി ടാറ്റ ബിസിനസ് രം​ഗത്ത് സജീവമല്ല.

നോയലിന്റെ മൂന്ന് മക്കളിൽ ഒരാളാണ് മായ ടാറ്റ. ലിയ, നെവിൽ എന്നിവരാണ് മറ്റ് സ​ഹോദരങ്ങൾ. നിലവിൽ ടാറ്റ മെഡിക്കൽ സെൻറർ ട്രസ്റ്റിന്റെ ബോർഡിൽ സേവനമനുഷ്ഠിക്കുകയാണ് മൂന്നുപേരും. ആദ്യം മൂന്ന് സഹോദരങ്ങളുടേയും പേര് ​ഗ്രൂപ്പിന്റെ തലപ്പത്തേക്ക് പറഞ്ഞു കേട്ടിരുന്നെങ്കിലും, ഇപ്പോൾ മായ ടാറ്റയാണ്
കൂടുതലായും വാർത്തകളിൽ നിറയുന്നത്.

മായ ടാറ്റ

അമ്മ വഴിയും ശതകോടീശ്വരിയാണ് മായ ടാറ്റ. ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാനായിരുന്ന സൈറസ് മിസ്‌ത്രിയുടെ സഹോദരിയും അന്തരിച്ച ശതകോടീശ്വരൻ പല്ലോൻജി മിസ്‌ത്രിയുടെ മകളുമാണ് മായയുടെ അമ്മ ആലു മിസ്‌ത്രി. സഹോദരങ്ങളിൽ ഏറ്റവും ഇളയവളാണെങ്കിലും മായ ഇതിനോടകം തന്നെ ബിസിനസ് രം​ഗത്ത് കഴിവ് തെളിയിച്ച് കഴിഞ്ഞു.

യുകെയിലെ ബേയേഴ്‌സ് ബിസിനസ് സ്‌കൂളിലും വാർവിക്ക് യൂണിവേഴ്‌സിറ്റിയിലുമാണ് മായയുടെ പഠനം. ടാറ്റ ക്യാപിറ്റലിന്റെ കീഴിലുളള ടാറ്റ ഓപ്പർച്യുണിറ്റീസ് ഫണ്ടിലാണ് കരിയർ മായ ആരംഭിച്ചത്. പിന്നീടവർ ടാറ്റ ഡിജിറ്റലിലേക്ക് മാറി. അവിടെ ടാറ്റ ന്യൂ ആപ്പ് വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് മായ ആയിരുന്നു. വല്യച്ഛൻ രത്തൻ ടാറ്റയെ പോലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും 34 കാരി സജീവമാണ്.

2011 ൽ രത്തൻ ടാറ്റ തന്നെ ഉദ്ഘാടനം ചെയ്ത കൊൽക്കത്ത ആസ്ഥാനമായുള്ള ക്യാൻസർ ആശുപത്രിയുടെ മേൽനോട്ടവും മായയ്‌ക്കുണ്ട്. ഏതാണ്ട് 140-ലധികം വർഷം ടാറ്റ കുടുംബമാണ് ടാറ്റാ ഗ്രൂപ്പിനെ നയിച്ചത്. പിന്നീട് ഇടയ്‌ക്ക് കുടുംബത്തിനു പുറത്തേക്ക് പോയ നേതൃസ്ഥാനം കുടുംബത്തിലേക്ക് തന്നെ തിരിച്ചെത്തുന്നത് കാത്തിരിക്കുകയാണ് കോർപ്പറേറ്റ് ലോകം, ഒപ്പം ഇന്ത്യൻ ജനതയും.

ലിയ ടാറ്റ

സ്പെയിനിലെ ഐഇ ബിസിനസ് സ്കൂളിലാണ് ലിയ ടാറ്റ പഠിച്ചത്. 2006-ലാണ് ലിയ ടാറ്റ തന്റെ കരിയർ ആരംഭിച്ചത്. താജ് ഹോട്ടൽസിൽ അസിസ്റ്റൻ്റ് മാനേജരായിരുന്നു. ​ ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ലിയ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇന്ത്യൻ ഹോട്ടൽ കമ്പനിയിലും താജ് ഹോട്ടൽസിലും ലിയയുടെ പ്രവർത്തന മേഖലയാണ്.

നെവിൽ ടാറ്റ

ട്രെൻ്റിന്റെ റീട്ടെയിൽ വിഭാഗത്തിലാണ് നെവിൽ ടാറ്റ തന്റെ കരിയർ ആരംഭിച്ചത്. നിലവിൽ സ്റ്റാർ ബസാർ എന്ന ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ മേൽനോട്ടം വഹിക്കുന്നു.
കിർലോസ്‌കർ കുടുംബത്തിൽ നിന്നുള്ള മാനസി കിർലോസ്കറാണ് ഭാര്യ.

 

‌

Tags: ratan tataNext Generation
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies