പ്രശസ്ത ടെലിവിഷൻ താരവും ബിഗ്ബോസ് 14 ജേതാവുമായ റുബീന ദിലൈകിന്റെ റാമ്പ് വോക്ക് വൈറലായി. പിങ്ക് ലെഹങ്കയിൽ അതി സുന്ദരിയായി നടത്തിയ റാമ്പ് വോക്കിലാണ് കാലിടറി സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചത്. അർച്ചന കൊച്ചാറാണ് ഇവരെ സ്റ്റൈൽ ചെയ്തിരുന്നത്. റാമ്പ് വോക്കിനിടെ കാലിടറി വീഴാൻ പോയെങ്കിലും താരം എങ്ങനെയോ സന്തുലിതാവസ്ഥ വീണ്ടെടുത്തു.
ഇതിന് പിന്നാലെ ഹീൽസ് ഊരിയെറിഞ്ഞ ശേഷം നഗ്ന പാദവുമായാണ് നടി റാമ്പ് വോക്ക് പൂർത്തിയാക്കിയത്. ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വീഴാൻ പോയെങ്കിലും സമചിത്തത കൈവിടാതെ വോക്ക് പൂർത്തിയാക്കിയ താരത്തെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതും കാണാമായിരുന്നു.
ഇതിനെ പിന്തുണച്ചും വിമർശിച്ചും ആരാധകർ രംഗത്തുവന്നിട്ടുണ്ട്. നടി ഓവർ റിയാക്റ്റ് ചെയ്തുവെന്നാണ് വിമർശകരുടെ വാദം.റുബീന ദിലൈക് ബറേലി കി ബേട്ടി എന്ന ഷോർട് ഫിലിമിലൂടെയാണ് അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ഛോട്ടി ബാഹു എന്ന പരമ്പരയിലൂടെ ജനപ്രീതി നേടി.ശക്തി സീരിയലിലെ പ്രകടനം നിരൂപക പ്രശംസ നേടി.
View this post on Instagram
“>















