പാകിസ്താൻ ക്രിക്കറ്റ് ടീം മുൻനായകൻ ബാബർ അസം വീണ്ടും എയറിൽ. മുൾട്ടാൻ ടെസ്റ്റിനിടെ സിമ്പിൾ ക്യാച്ച് കൈവിട്ടതാണ് താരത്തിനെതിരെ പാക് ആരാധകർ തിരിയാൻ കാരണം. ഇംഗ്ലണ്ടിനതിരായ ടെസ്റ്റിൽ ജോ റൂട്ടിന്റെ അനായാസ ക്യാച്ചാണ് ബാബർ കൈവിട്ടത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇതോടെ സമൂഹമാദ്ധ്യമങ്ങളിൽ ബാബർ ട്രോളും നിറഞ്ഞു.
നസീം ഷായുടെ ഓവറിലാണ് ബാബർ റൂട്ടിനെ കൈവിട്ടത്. മുൻ ഇംഗ്ലണ്ട് നായകൻ 186ൽ നിൽക്കെയാണ് ജീവൻ ലഭിച്ചത്. താരം പിന്നാലെ ഡബിൾ സെഞ്ചുറിയും തികച്ചു. ഇതോടെ പരിഹാസങ്ങൾ രൂക്ഷമായി. ബാറ്റിംഗിലും ബാബർ അസം നിറം മങ്ങിയിരുന്നു. ആദ്യ ഇന്നിംഗ്സിൽ 72 പന്തിൽ 30 റൺസ് മാത്രമാണ് ബാബറിന് നേടാനായത്. 17 ടെസ്റ്റ് ഇന്നിംഗ്സിൽ നിന്ന് 650 റൺസാണ് താരം നേടിയത്. അതിൽ ഒരു 50 നേടാനും ബാബറിന് കഴിഞ്ഞിട്ടില്ല.
Babar Azam has dropped an absolute dolly.
– Naseem Shah can’t believe it. pic.twitter.com/raznGrvcVO
— 𝙎𝙝𝙚𝙧𝙞 (@CallMeSheri1) October 10, 2024
Na batting aati hai, na fielding aur na hi sharam 🤡
Total liability on the team and this loser has the audacity to laugh after. Overacting ki dukaan!
LANAT ON YOUR ENTIRE EXISTENCE BABAR AZAM#PAKvENG pic.twitter.com/sIsjlm6QZR
— Team Green 🏏🇵🇰 (@_TeamGreen123) October 10, 2024















