രാജ്യമെങ്ങും നവരാത്രി മഹോത്സവത്തിന്റെ തിരക്കിലാണ്. ദുർഗാ ദേവിക്കായി പൂജകൾ ചെയ്യുമ്പോൾ മുംബൈ ബി- ടൗണിലെ ബോളിവുഡ് താരങ്ങളുടെ ആഘോഷങ്ങൾക്കും കുറവില്ല. പ്രമുഖ ബോളിവുഡ് താരം റൺബീർ കപൂറിന്റെയും, റാണി മുഖർജിയുടെയും നവരാത്രി ആഘോഷമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
രൺബീറിന്റെയും അദ്ദേഹത്തിന്റെ കവിളിൽ തലോടുന്ന റാണി മുഖർജിയുടെ വാത്സല്യം തുളുമ്പുന്ന ചിത്രമാണ് ആരാധകരുടെ ശ്രദ്ധകവർന്നത്. മുംബൈയിലെ ദുർഗാ പൂജയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. റാണി മുഖർജിയെ കണ്ടതും രൺബീർ അനുഗ്രഹം വാങ്ങുകയും അവർക്കൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.
ചാര നിറത്തിലുള്ള ഷർട്ടും വെള്ള പാന്റുമായിരുന്നു റൺബീർ ധരിച്ചിരുന്നത്. മഞ്ഞ നിറത്തിലുള്ള പട്ടുസാരയിൽ റാണി മുഖർജിയും ചടങ്ങിൽ തിളങ്ങി. ഇരുവരുടെയും ചിത്രങ്ങൾ ഇതിനോടകം നിരവധി പേർ പങ്കുവച്ചു. കാജോൾ ഉൾപ്പെടെയുള്ള നടിമാരും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി.
2007 ൽ സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സാവരിയ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. രൺബീർ കപൂറിന്റെ ആദ്യ സിനിമ എന്ന പ്രത്യേകതയും സാവരിയയ്‌ക്കുണ്ട്.















