തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്‌ക്ക് സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ലക്ഷദ്വീപിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം മധ്യകിഴക്കൻ അറബിക്കടലിൽ ഗോവ-കർണാടക തീരത്തിന് സമീപത്തായി ശക്തിപ്രാപിച്ചിട്ടുണ്ട്. ഇത് വരുന്ന രണ്ട് ദിവസത്തിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് പ്രവചനം. കേരളത്തിൽ വരുന്ന ഒരാഴ്ച മഴ കനക്കുമെന്നാണ് റിപ്പോർട്ട്.
കേരള-കർണാടക -ലക്ഷദ്വീപ് തീരങ്ങളില് ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.