ധാക്ക : ബംഗ്ലാദേശിൽ ഇസ്ലാമിക മതമൗലികവാദികൾ ദുർഗാപൂജ പന്തലുകൾക്ക് നേരെ തുടർച്ചയായി ആക്രമണം നടത്തുകയാണ്. ഇസ്ലാമിക പരിവർത്തനത്തിന് ഹിന്ദുക്കളെ പരസ്യമായി നിർബന്ധിക്കുകയും ചെയ്യുന്നു. ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ ജമാഅത്തെ ഇസ്ലാമിസംഘടന ദുർഗാ പൂജ പന്തലിൽ ബലമായി കയറി ഹിന്ദുക്കളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ സമ്മർദ്ദം ചെലുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.
‘വോയ്‌സ് ഓഫ് ബംഗ്ലാദേശ്’ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് ഈ ദൃശ്യങ്ങൾ പങ്ക് വച്ചിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമി മതമൗലികവാദ സംഘടനയിലെ നൂറുകണക്കിന് ആളുകൾ ചിറ്റഗോങ്ങിലെ ജെഎം ദുർഗാ പൂജ പന്തലിൽ പ്രവേശിച്ചു. ദേവീഗീതങ്ങൾ പാടുന്നത് നിർത്തിവയ്പ്പിച്ചു . പകരം മതമൗലികവാദികൾ മണിക്കൂറുകളോളം ഇസ്‌ലാമിക ഗാനങ്ങളും ഗസലും ആലപിച്ചു.
ഇതിനുശേഷം, ജമാഅത്ത് മുസ്ലീങ്ങളുമായി ചേർന്ന് അവിടെ യോഗം സംഘടിപ്പിക്കുകയും തുടർന്ന് അവിടെയുള്ള പ്രാദേശിക ഹിന്ദുക്കളെ ഖുറാൻ വാക്യങ്ങൾ വായിക്കാൻ നിർബന്ധിക്കുകയും ചെയ്തു.