സാരിയിലെ ഫോട്ടോ ഷൂട്ടിലൂടെ രാംഗോപാൽ വർമയുടെ ശ്രദ്ധയാകർഷിച്ച ശ്രീലക്ഷ്മി സതീഷ് എന്ന ആരാധ്യദേവിയുടെ സാരി എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഗ്ലാമറിന്റെ അതിപ്രസരമുള്ള ചിത്രം ഇതിനകം ചർച്ചയായിട്ടുണ്ട്. ഇതിനിടെ നടിയുടെ പഴയൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായി. ഗ്ലാമറസ് റോളുകൾ ഒരിക്കലും ചെയ്യില്ലെന്ന് പറയുന്ന വീഡിയോയാണ് വീണ്ടും വൈറലായത്.
ഇതോടെ ഇവർക്കെതിരെ രൂക്ഷ വിമർശനവും ഉയർന്നു. വിവിധ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. ഇതോടെ ഇതിന് നടി തന്നെ വിശദീകരണവുമായി രംഗത്തു വന്നു.അന്ന് പറഞ്ഞതിൽ പശ്ചാത്താപമില്ലെന്നും തന്റെ കാഴ്ചപാട് തന്നെ മാറിയെന്നും താരം വിശദീകരണകുറിപ്പിൽ പറഞ്ഞു. ഗ്ലാമർ എന്നത് അപകീർത്തിപരമല്ല, ശാക്തീകരണമായെന്നും നടി പറഞ്ഞു.

“ഗ്ലാമർ റോളുകൾ ചെയ്യില്ലെന്ന് പണ്ട് പ്രതിജ്ഞ ചെയ്തിരുന്നു. 22-ാം വയസിലുണ്ടാകുന്ന വികാരത്തിനനുസരിച്ച് എടുത്ത തീരുമാനത്തിൽ പശ്ചാത്താപമില്ല. സമയവും കാലവും കടന്നുപോകും തോറും നമ്മുടെ വീക്ഷണങ്ങൾ മാറും ജീവിതാനുഭവങ്ങളിലൂടെ കാഴ്ചപാടിനും മാറ്റമുണ്ടാകും.

ആളുകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമുള്ള എന്റെ ധാരണകൾ മാറി. പഴയ വാക്കുകളിൽ പശ്ചാത്താപമില്ല. ആ സാഹചര്യത്തിന്റെ പ്രതിഫലനമായിരുന്നു അവ. ഗ്ലാമർ എന്നത് വ്യക്തിഗത തിരഞ്ഞെടുപ്പാണ്. എന്നെ സംബന്ധിച്ച് അതാെരു അപകീർത്തിപരമല്ല, മറിച്ച് ശാക്തീകരണമാണ്. ഒരു നടിയെ സംബന്ധിച്ച് വ്യത്യസ്ത കഥാപാത്രങ്ങൾക്കാണ് പ്രധാനം. ഗ്ലാമറായാലും അല്ലെങ്കിലും ഏത് റോൾ ചെയ്യാനും ഞാനാെരുക്കമാണ്. മികച്ച കഥാപാത്രങ്ങൾക്കായി കാത്തിരിക്കുന്നു”.—-ആരാധ്യ പറഞ്ഞു.
















