മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ജഡേജയെ കിരീടാവകാശിയായി പ്രഖ്യാപിച്ച് .ജാംനഗർ രാജകുടുംബത്തിന്റെ തലവനും നിലവിലെ ജാം സാഹിബ് ശത്രുസല്യസിൻഹ്ജി ദിഗ്വിജയ്സിൻഹ്ജി ജഡേജ. ശത്രുസല്യസിംഹ്‌ജി ദിഗ്‌വിജയ്‌സിൻഹ്‌ജി ജഡേജയ്‌ക്ക് ശേഷം അജയ് ജഡേജയാകും രാജകുടുംബത്തിന്റെ തലവൻ. ഗുജറാത്തിലെ ഗൾഫ് ഓഫ് കച്ചിന്റെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന നാട്ടുരാജ്യമായ നവനഗറിന്റെ(ഇന്ന് ജാംനഗർ ) മഹാരാജ ജംസാഹിബ് ആണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.
“14 വർഷത്തെ ജീവിതം വിജയകരമായി പൂർത്തിയാക്കിയ പാണ്ഡവർ വിജയിച്ചതായി തോന്നിയ ദിവസമാണ് ദസറ. എന്റെ പിൻഗാമിയും നവനഗറിലെ അടുത്ത ജംസാഹേബുമായി അജയ് ജഡേജയെ സ്‌നേഹപൂർവം അംഗീകരിക്കുന്നതിൽ ഇന്ന് എനിക്കും വിജയം തോന്നുന്നു, ഇത് ജാംനഗറിലെ ജനങ്ങൾക്ക് വലിയ അനുഗ്രഹമാണെന്ന് ഞാൻ വിശ്വസിക്കുന്നു,” മഹാരാജ ജംസാഹിബ് തന്റെ പ്രസ്താവനയിൽ പറഞ്ഞു.
മുഹമ്മ പുത്തനങ്ങാടി സ്വദേശിനിയായ ഷാൻ ആയിരുന്നു ജഡേജയുടെ മാതാവ് . പിതാവ് പരേതനായ ദൗലത് സിങ് ഗുജറാത്തിലെ ജാംനഗറിൽനിന്നുള്ള കോൺഗ്രസിന്റെ ലോക്‌സഭാംഗമായിരുന്നു. ഷാൻ ഡൽഹിയിൽ ജോലിനോക്കുന്ന കാലത്താണ് ഇരുവരും വിവാഹിതരായത്.