ബ്രിട്ടാനിയ ബർബൺ ബിസ്‌ക്കറ്റിനുള്ളിൽ നേർത്ത ഇരുമ്പ് കമ്പി കണ്ടെത്തി . തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ദേവുനിപള്ളി ഗ്രാമത്തിലാണ് സംഭവം. ഹനുമാൻ റെഡ്ഡി എന്ന ആളാണ് മക്കൾക്ക് വേണ്ടി വാങ്ങിയ ബിസ്ക്കറ്റിൽ കമ്പി കഷണം കണ്ടതായി വെളിപ്പെടുത്തിയത് . സംഭവത്തിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുണ്ട്.
പ്രദേശത്തെ ഒരു കടയിൽ നിന്നാണ് താൻ ബിസ്‌കറ്റ് വാങ്ങിയതെന്നും കുട്ടികൾ ബിസ്‌ക്കറ്റ് കഴിച്ചുകൊണ്ടിരിക്കെ ബിസ്‌ക്കറ്റുകളിൽ അസ്വാഭാവികമായ എന്തോ ഒന്ന് ശ്രദ്ധയിൽപ്പെട്ടെന്നും ഹനുമാൻ റെഡ്ഡി വീഡിയോയിൽ പറഞ്ഞു. പിന്നീടാണത് ഇരുമ്പ് കമ്പിയുടെ നേർത്ത ഭാഗമാണെന്ന് വ്യക്തമായതെന്നും ഹനുമാൻ റെഡ്ഡി പറയുന്നു.
കുട്ടികൾ പായ്‌ക്ക് ചെയ്ത ഭക്ഷണം കഴിക്കുമ്പോൾ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിക്കുന്നതാണ് ഹനുമാൻ റെഡ്ഡിയുടെ വീഡിയോ . ഭക്ഷ്യവസ്തുക്കളിൽ നിരവധി പ്രാണികളെ കണ്ടെത്തിയ നിരവധി സംഭവങ്ങൾ അടുത്തിടെ ഉയർന്നുവന്നിട്ടുണ്ട്.