കെട്ടിടം തകർന്നു വീഴുന്നതിനിടെ തലനാരിഴയ്‌ക്ക് രക്ഷപ്പെടുന്ന കുട്ടികളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉത്തർ പ്രദേശിലെ മീററ്റ് സദർ ബസാറിലാണ് സംഭവം. വെള്ളിയാഴ്ച നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. റോഡിലൂടെ ഒരു സ്കൂട്ടർ കടന്നുപോയതിന് ശേഷം ഒരു യുവതിക്ക് പിന്നാലെയാണ് രണ്ടു കുട്ടികൾ നടന്നു വരുന്നത്. 6-7 വയസ് തോന്നിക്കുന്ന കുട്ടികളാണ് ഇരുവരും.
ഇവർ കെട്ടിടം നിൽക്കുന്ന ഭാഗം കടന്നതിന് സെക്കൻഡുകൾക്ക് പിന്നാലെ ഇത് റോഡിലേക്ക് നിലംപാെത്തുകയായിരുന്നു. കുട്ടികളിൽ ഒരാളാണ് അപകടം മനസിലാക്കി ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കൂട്ടി ഇവിടെ നിന്ന് ഓടി മാറുന്നത്. സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് ജീവൻ തിരിച്ചുപിടിച്ചതെന്ന് വീഡിയോ കാണുമ്പോൾ മനസിലാകും. ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.ജെയിൻ കമ്യൂണിറ്റ് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് 100-150 വർഷം വരെ പഴക്കമുണ്ടെന്നാണ് സൂചന. വെള്ളിയാഴ്ച ഉച്ചയ്‌ക്കായിരുന്നു കെട്ടിടം നിലംപാെത്തിയത്.
God Bless those kids!
મેરઠમાં 150 વર્ષ જૂનું જર્જરિત મકાન ધરાશાયી થયું અને રસ્તા પરથી પસાર થતા બાળકો માંડ માંડ બચ્યાં..
જોકે તંત્રએ અગાઉથી જ મકાન પડવાની સૂચના આપી હતી તો પણ મોટી દુર્ઘટના ઘટી શકત..
માત્ર સૂચના આપવાથી કામ પૂરું થઈ જાય? pic.twitter.com/UE9rKplwB3
— Sagar Patoliya (@kathiyawadiii) October 12, 2024