ശബരിമലയിൽ അയ്യപ്പ സ്വാമിയെ പാടി ഉറക്കുന്ന കീർത്തനം ഹരിവരാസനം കേൾക്കാത്ത മലയാളികളുണ്ടായിരിക്കില്ല. മനസിനെയും കാതുകളെയും കുളിർപ്പിക്കുന്ന ഈ ഭക്തിഗാനമാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വീണ്ടും വൈറലാവുന്നത്. ഗാനം ആലപിച്ചതാകട്ടെ ഒരു ജർമൻ ഗായികയും.
കാസ്‌മേ സ്പിറ്റ്മാൻ എന്ന ഗായികയാണ് ഗാനം ആലപിച്ചത്. ഏറ്റവും മനോഹരമായ അയ്യപ്പഗാനം എന്ന അടിക്കുറിപ്പോടെയാണ് കാസമേ വീഡിയോ പങ്കുവച്ചത്. ഭാരതീയ സംസ്‌കാരത്തോട് പ്രത്യേക അടുപ്പമാണെന്ന് കാസ്‌മേ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഹിന്ദു ഭക്തിഗാനങ്ങളും ശ്ലോകങ്ങളുമെല്ലാം അവതരിപ്പിച്ച് അവർ നേരത്തെയും വൈറലായിട്ടുണ്ട്.
View this post on Instagram
കാഴ്ച പരിമിതികളുണ്ടെങ്കിലും പാട്ടുകൾ ആലപിക്കാൻ ഇത് തടസമല്ലെന്നും 21 കാരിയായ കാസ്‌മേ പറയുന്നു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി കാസ്‌മേയുടെ ഗാനങ്ങൾ കേട്ട് അഭിനന്ദിക്കുകയും വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കുകയും ചെയ്തിട്ടുണ്ട്.