മലയാളത്തിൽ ഇന്നുവരെ കാണാത്ത വയലൻസുമായി മാർക്കോ എത്തുന്നു .ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ആക്‌ഷൻ ത്രില്ലർ ‘മാർക്കോ’ ടീസർ പുറത്തിറങ്ങി. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന്റെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്സണാണ്. സിരകളിൽ ആളിപ്പടരുന്ന അഗ്നിച്ചൂടുമായി ഗ്യാങ്സ്റ്ററായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത് . കട്ടയ്‌ക്ക് നിൽക്കുന്ന വില്ലനായാണ് ജഗദീഷ് എത്തുന്നതെന്നും സൂചനയുണ്ട്.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. ‘കെ.ജിഎഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമയാണിത്. മലയാളം ഇതുവരെ കാണാത്ത വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി ‘മാർക്കോ’ 5 ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്.















