ദിസ്പൂർ : നവരാത്രി ഘോഷയാത്രയ്‌ക്കിടെ ദുർഗാവിഗ്രഹം അക്രമിച്ച മദ്രസ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. അസമിലെ കരിംഗഞ്ച് ജില്ലയിലെ മാനസംഗൻ ഗ്രാമത്തിലാണ് സംഭവം.അബ്ദുൾ അഹദ്, സഹാബുൽ അഹമ്മദ്, എന്നിവർക്കൊപ്പം പ്രായപൂർത്തിയാകാത്ത ഒരു ബാലനും സംഭവത്തിൽ പിടിയിലായിട്ടുണ്ട് .
ബഗർഗൂൽ സർബജനിൻ ദുർഗാപൂജ കമ്മിറ്റിയുടെ ഘോഷയാത്ര പന്തലിലേക്ക് പോകുന്നതിനിടെയാണ് മൂവരും ആക്രമിച്ചത്. പന്തലിലെ സാധനങ്ങൾ ദുർഗാവിഗ്രഹത്തിനു നേരെ വലിച്ചെറിയുകയായിരുന്നു . ഇത് മാനസങ്കൻ ഗ്രാമത്തിൽ സംഘർഷത്തിന് കാരണമായി. വിവരമറിഞ്ഞ് കരിംഗഞ്ച് ഡിസി പ്രദീപ് കുമാർ ദ്വിവേദി, എസ്പി പാർത്ഥ പ്രതിം ദാസ് എന്നിവർ സ്ഥലത്തെത്തി .
പൂജാ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹിന്ദു ഭക്തരുടെ ആവശ്യപ്രകാരം കരിംഗഞ്ച് ജില്ലാ ഭരണകൂടമാണ് പുതിയ വിഗ്രഹം ഒരുക്കിയത്. അബ്ദുൾ അഹദിനെയും സഹാബുൽ അഹമ്മദിനെയും കോടതി റിമാൻഡ് ചെയ്തു.പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ഹോമിലേയ്‌ക്ക് അയച്ചു.















