തിരുവനന്തപുരം ; മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളയമ്പലത്ത് ആയിരുന്നു സംഭവം. അമിതവേഗതയിൽ എത്തിയ ബൈജുവിന്റെ കാർ ബൈക്കിലും വൈദ്യുത പോസ്റ്റിലും ഇടിച്ചു. മ്യൂസിയം പൊലീസ് കാർ കസ്റ്റഡിയിലെടുത്തതിനുശേഷം ബൈജുവിന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു .
ഇന്നലെ അർദ്ധരാത്രി 12 മണിയോടെയാണ് സംഭവം. രാത്രിയിൽ കവടിയാറിൽ നിന്നും വെള്ളയമ്പലം മാനവിയം ഭാഗത്തേക്കാണ് ബൈജു കാറോടിച്ചു വന്നത്. നിയന്ത്രണം
വിട്ട കാർ സ്കൂട്ടറിൽ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തിൽ മുന്നോട്ടു പോയി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ബൈജുവിന്റെ കാറിന്റെ ടയര്‍ പൊട്ടി. കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരാണ് ബൈജുവിനെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചത്.















