ലിപ്സിങ്ക് വീഡിയോകളിലൂടെ ലോകശ്രദ്ധ നേടിയ ടാൻസാനിയൻ താരം കിലി പോളിന്റെ പുതിയ വീഡിയോയും വൈറലാകുന്നു. 3ഡി ചിത്രം എ.ആര്‍.എമ്മിലെ ‘ നീ നടന്ന് പോകുമാ നീണ്ടു നീണ്ട പാതയിൽ ‘ എന്ന പാട്ടാണ് കിലി മലയാളത്തിൽ പാടുന്നത് .
മലയാളം പാട്ടുകളുടെ ലിപ്സിങ്ക് വീഡിയോകൾ പതിവായി പോസ്റ്റു ചെയ്യുന്ന കിലി പോളിനെ, മലയാളികൾ ഇപ്പോൾ ‘ഉണ്ണിയേട്ടൻ’ എന്ന ഓമനപ്പേരിലാണ് വിളിക്കുന്നത്. ആ പേര് ഇഷ്ടപ്പെട്ടതുകൊണ്ടാവാം ഇപ്പോൾ പോസ്റ്റ് ചെയ്യുന്ന മലയാള വീഡിയോകളിൽ കിലി ‘ഉണ്ണിയേട്ടൻ’ എന്ന് അടിക്കുറിപ്പെഴുതാറുണ്ട്
കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ, കരിമിഴി കുരുവി തുടങ്ങിയവയൊക്കെ കിലിയുടെ ലിസ്റ്റിലുണ്ട്.‘ജീവാംശമായ്’ എന്ന പാട്ടിനു ലിപ്സിങ്ക് ചെയ്ത കിലി പോളിനെ പാട്ടിന്റെ സംഗീതസംവിധായകൻ കൈലാസ് മേനോൻ പ്രശംസിച്ചിരുന്നുതമിഴ്, തെലുങ്ക്, ഹിന്ദി ഗാനങ്ങൾക്കൊക്കെയനുസരിച്ച് ചുണ്ടുകളനക്കുമെങ്കിലും കിലിക്ക് മലയാള ഗാനങ്ങളോടു പ്രത്യേക ഇഷ്ടമാണ്.
https://www.facebook.com/reel/1244527023408274















