ബാലാഘട്ട്: മധ്യപ്രദേശിലെ മാവോയിസ്റ്റ് ബാധിത പ്രദേശമായ ബാലാഘട്ട് ജില്ലയിൽ ഞായറാഴ്ച പട്രോളിംഗ് വാഹനം മരത്തിലിടിച്ച് സെൻട്രൽ റിസർവ് പോലീസ് സേനയിലെ ഒരു സൈനികൻ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഛത്തീസ്ഗഡിലെ ധംതാരി സ്വദേശിയായ താരകേശ്വർ (22) ആണ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചത്. മറ്റ് നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവർ ഗോണ്ടിയ ജില്ലയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ജില്ലാ ആസ്ഥാനത്ത് നിന്ന് 100 കിലോമീറ്റർ അകലെ കുടാൻ ഗ്രാമത്തിന് സമീപം വെച്ചാണ് കാർ മരത്തിലിടിച്ചത്. സിആർപിഎഫിന്റെ 7 ഡി കമ്പനി 4 ൽ പെട്ടവർ അവിടെ പട്രോളിംഗ് നടത്തുകയായിരുന്നു.
സി ആർ പി എഫ് സംഘത്തെ കൊണ്ടുപോകാൻ വേണ്ടി വാടകയ്‌ക്കെടുത്ത സ്വകാര്യ വാഹനമാണ് മറിഞ്ഞത്. അപകടത്തിന് ശേഷം വാഹനത്തിന്റെ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു.