Naveen Babu
Kannur ADപത്തനംതിട്ട: കണ്ണൂരിൽ ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. കണ്ണൂർ, കാസർകോട് ജില്ലാ കളക്ടർമാരുടെ സാന്നിധ്യത്തിലാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹവുമായി ആംബുലൻസ് ജന്മനാടായ പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു.
ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് വത്സൻ തില്ലങ്കേരി, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ന് കണ്ണൂർ കോർപ്പറേഷനിൽ ബിജെപി ഹർത്താൽ. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് മണി വരെയാകും ഹർത്താൽ. ഹോട്ടലുകൾ, മറ്റ് അവശ്യ സേവനങ്ങൾ തുടങ്ങിയവയെ ഹർത്താലിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.
നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് പത്തനംതിട്ട മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെയും അവശ്യസേവനങ്ങളെ ഒഴിവാക്കി രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. നാളെയാകും നവീൻ ബാബുവിന്റെ സംസ്കാരം.















