സന്നിധാനം, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന്. ഇന്ന് രാവിലെ 7.30-ന് ഉഷപൂജയ്‌ക്ക് ശേഷമാകും നറുക്കെടുപ്പ് നടക്കുക. പന്തളം കൊട്ടാരത്തിൽ നിന്നും വലിയതമ്പുരാൻ നിർദ്ദേശിച്ച കുട്ടികളായ ഋഷികേശ് വർമയും വൈഷ്ണവിയുമാണ് മേൽശാന്തിമാരെ നറുക്കിട്ടെടുക്കുന്നത്.
ഋഷികേശ് വർമ ശബരിമല മേൽശാന്തിയെയും വൈഷ്ണവി മാളികപ്പുറം മേൽശാന്തിയെയും നറുക്കെടുക്കും. പന്തളം കൊട്ടാരം വലിയതമ്പുരാന്റെയും വലിയ തമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങിയശേഷം തിരുവാഭരണമാളികയുടെ മുൻപിൽ കെട്ടുനിറച്ചു. വലിയ കോയിക്കൽ ക്ഷേത്ര ദർശനത്തിന് ശേഷം
ഇന്നലെ പന്തളം കൊട്ടാരം നിർവാഹകസംഘം പ്രതിനിധികൾക്കും രക്ഷിതാക്കൾക്കുമൊപ്പം ഇരുവരും സന്നിധാനത്തേക്ക് പുറപ്പെട്ടു.
കോയിപ്പുറം നെല്ലിക്കൽ കൊച്ചിടത്തിൽ കോവിലകത്തിൽ ഗിരീഷ് വിക്രമിന്റെയും പന്തളം നടുവിലെ മാളിക കൊട്ടാരത്തിൽ പൂർണവർമയുടെയും മകനായ ഋഷികേശ് വർമ ദുബായിലെ പേൾ വിസ്ഡം സ്‌കൂൾ വിദ്യാർഥിയാണ്. പന്തളം വടക്കേടത്ത് കൊട്ടാരത്തിൽ മിഥുന്റെയും പ്രീജയുടെയും മകളാണ് വൈഷ്ണവി. തൃശ്ശൂർ മാള ഹോളി ഗ്രേസ് അക്കാദമിയിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ശബരിമല മേൽശാന്തി പട്ടികയിൽ 24 പേരും മാളികപ്പുറം മേൽശാന്തി പട്ടികയിൽ 15 പേരുമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവർ വൃശ്ചികം ഒന്ന് മുതൽ ഒരു വർഷ കാലത്തേക്ക് പൂജകൾ നടത്തും. മണ്ഡലകാല പൂജയ്‌ക്കായി നട തുറക്കുന്ന നവംബർ 15 ന് പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും.
തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്നലെ വൈകിട്ട് അഞ്ചിന് തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെയും മകൻ ബ്രഹമ്ദത്തന്റെയും സാന്നിധ്യത്തിൽ മേൽശാന്തി വിഎൻ മഹേഷ് നമ്പൂതിരി നടതുറന്ന് ദീപം തെളിച്ചു. തുലാമാസ പൂജകൾ പൂർത്തിയാക്കി 21-ന് രാത്രി 10-ന് നട അടയ്‌ക്കും. ചിത്തിര ആട്ട വിശേഷത്തിനായി 30-ന് വൈകുന്നേരം അഞ്ചിന് നടതുറക്കും. 31-നാണ് ആട്ടച്ചിത്തിര