ശബരിമലയിൽ തീർത്ഥാടകർക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി സർക്കാർ. പ്രതിഷേധത്തിന് പിന്നാലെ സ്പോട്ട് ബുക്കിംഗ് അനുവദിച്ചെങ്കിലും ഓൺലൈൻ ബുക്കിംഗ് വെട്ടിച്ചുരുക്കി. സ്പോട്ട് ബുക്കിംഗ് വഴി 10,000 പേർക്ക് ദർശനം അനുവദിക്കും. നേരത്തെ വെർച്വൽ ക്യൂ ബുക്കിംഗ് 80,000 പേർക്ക് ദർശനം അനുവദിച്ചിരുന്നു. ഇത് 70,000 ആക്കി നിജപ്പെടുത്തി. അങ്ങനെ ദർശനം 80,000 പേർക്ക് മാത്രമായി ക്രമപ്പെടുത്തി.
വെർച്വൽ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ശബരിമലയിൽ എത്തുന്ന ഭക്തരുടെ എണ്ണം കുറയ്‌ക്കാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇതുവരെ ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ല. ആ വീഴ്ച മറച്ചുവയ്‌ക്കാനാണ് ഭക്തരുടെ എണ്ണം വെട്ടിക്കുറച്ചതെന്ന ആരോപണം ശക്തമാണ്.
ഈ മണ്ഡലകാലത്ത് സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ലെന്നും പൂർണമായും വെർച്വൽ സംവിധാനത്തിലാകും ദർശനം അനുവദിക്കുകയെന്ന് സർക്കാർ നേരത്തെ പറഞ്ഞിരുന്നു. പിന്നാലെ വിവിധ സംഘടനകളുടെയും രാഷ്‌ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ തീരുമാനം മാറ്റാൻ നിർബന്ധിതരായത്.