തിരുവനന്തപുരം: ഇടത്തോട്ടേക്ക് തിരിയുന്നതിനിടെ പി. സരിനെ കോൺഗ്രസ് പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനവും പാർട്ടി വിരുദ്ധ പ്രവർത്തനവും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസിയുടെ നടപടി. ഇടതു പക്ഷത്തിനൊപ്പമാണെന്ന് സരിൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി.
വാർത്താ സമ്മേളനത്തിൽ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും രൂക്ഷമായ വിമർശനമാണ് സരിൻ നടത്തിയത്. കോൺഗ്രസിന്റെ അധഃപതനത്തിന് കാരണം വിഡി സതീശനാണെന്ന് സരിൻ വിമർശിച്ചു. കോൺഗ്രസ് പാർട്ടിക്ക് അകത്ത് പരാതി പറയാനുള്ള ഫോറങ്ങൾ ഇല്ല.
സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ചർച്ചയില്ല .കോൺഗ്രസിന്റെ രാഷ്‌ട്രീയ അധപതനത്തിന് ഉത്തരവാദി പ്രതിപക്ഷ നേതാവാണ്. സതീശൻ പാർട്ടിയെ ഹൈജാക്ക് ചെയ്ത് ഇല്ലാതാക്കി . വി ഡി സതീശൻ, രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ എന്നീ മൂവർ കോൺഗ്രസിലെ ക്വട്ടേഷൻ സംഘമാണെന്നും സരിൻ ആരോപിച്ചിരുന്നു.















