ന്യൂഡൽഹി : കഴിഞ്ഞ ഒരു വർഷത്തിനിടെ ലോകത്താകമാനം നിർമ്മിച്ച 800 കോടി വാക്സിൻ ഡോസുകളിൽ പകുതിയും ഇന്ത്യയിലാണ് നിർമ്മിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ . ഇന്ത്യയിൽ ഒരു വർഷം 400 കോടി വാക്സിൻ ഡോസുകൾ നിർമ്മിക്കപ്പെടുന്നു. വാക്‌സിനിൽ മാത്രമല്ല, മരുന്ന് നിർമ്മാണത്തിലും ഇന്ത്യയാണ് മുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം അടുത്തിടെ സംഘടിപ്പിച്ച വാർഷിക ഇന്ത്യ ലീഡർഷിപ്പ് ഉച്ചകോടിയിൽ സംസാരിക്കവെയാണ് പുണ്യ ഇക്കാര്യം പറഞ്ഞത്.
ലോകത്ത് ഏറ്റവും കൂടുതൽ മരുന്ന് ഉത്പാദിപ്പിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ജനറിക് മരുന്നുകളുടെ ഉത്പാദനത്തിൽ ഇന്ത്യയാണ് മുന്നിൽ. അമേരിക്കയുൾപ്പെടെ ആഗോളതലത്തിൽ പല രാജ്യങ്ങളുടെയും ആരോഗ്യമേഖലയിൽ ഇന്ത്യയുടെ സംഭാവന നിർണായകമാണ്.യുഎസ് എഫ്ഡിഎ അംഗീകൃത മരുന്ന് നിർമാണ കേന്ദ്രങ്ങൾ ഇന്ത്യയിൽ ധാരാളമുണ്ട്. യുഎസിന് പുറത്ത് സ്ഥിതി ചെയ്യുന്ന FDA അംഗീകൃത ഫാർമ യൂണിറ്റുകളുടെ ശതമാനം. 25% യൂണിറ്റുകൾ ഇന്ത്യയിലാണ്. ഇത് ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന്റെ പ്രാധാന്യത്തെയാണ് കാണിക്കുന്നത്.
ഇന്ത്യൻ കമ്പനികൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന മരുന്നുകൾ കാരണം, യുഎസ് ഹെൽത്ത് കെയർ മേഖല 2022-ൽ 219 ബില്യൺ ഡോളർ (ഏകദേശം 19,000 കോടി രൂപ) ലാഭിച്ചു . 2013 മുതൽ 2022 വരെയുള്ള കാലയളവിൽ 1.3 ട്രില്യൺ ഡോളർ ലാഭം നേടിയതായും പുണ്യ സലില ശ്രീവാസ്തവ പറഞ്ഞു.















