ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി പതിച്ചത് ഒന്നാം നിലയിലെ റൂഫിൽ. ഇൻഡോറിലെ വിജയ് നഗർ ഏരിയയിലായിരുന്നു സംഭവം. ഉഗ്ര ശബ്ദത്തോടെയാണ് ഇവർ റൂഫിൽ പതിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇവർ അവരെ ആശുപത്രിയിൽ എത്തിച്ചു. പരിക്കുകൾ ഗുരുതരമെന്നാണ് വിവരം. അതേസമയം ആത്മഹത്യ ശ്രമമെന്ന് പറയുന്നുണ്ടെങ്കിലും ഇനിയും ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ട്.
ഗോൾഡൻ ഗേറ്റിന് സമീപമുണ്ടായിരുന്ന ഫ്ലോർ മിൽ കെട്ടിടത്തിലാണ് സംഭവം. കെട്ടിടത്തിൻ്റ ടെറസിൽ നിന്ന് ചാടിയെന്ന് കരുതുന്ന യുവതി ഫ്ലോർ മിൽ പ്രവർത്തിക്കുന്ന ആദ്യ നിലയിലെ റൂഫിലാണ് പതിച്ചത്. വളരെ പണിപ്പെട്ടാണ് ഇവരെ റൂഫിൽ നിന്നെടുത്ത് നാട്ടുകാർ ആശുപത്രിയിലെത്തിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.
#WATCH | Indore: Girl Jumps Off Multi-Storey Building, Lands On Lower Roof; Locals Rush Her To Hospital
Read more: https://t.co/6fLQZz7LNE#IndoreNews #VijayNagar #MadhyaPradesh pic.twitter.com/87uNOoJYvC
— Free Press Madhya Pradesh (@FreePressMP) October 17, 2024
“>















