തിരുവനന്തപുരം: ആദ്യകാല ചലച്ചിത്ര നടി നെയ്യാറ്റിൻകര കോമളം വിടവാങ്ങി. 96 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ പാറശ്ശാലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
നാളെ രാവിലെ 9 മണി മുതൽ ഭൗതികശരീരം നെയ്യാറ്റിൻകര ടൗൺഹാളിൽ പൊതുദർശനത്തിന് വയ്‌ക്കും. തുടർന്ന് 12 മണിയോടുകൂടി വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
നിത്യഹരിത നായകനായ പ്രേം നസീറിൻ്റ നായികയായി സിനിമകളിൽ അഭിനയിച്ചിട്ടുള്ളയാളായിരുന്നു കോമളം. പ്രേം നസീറിന്റെ ആദ്യ സിനിമയായ മരുമകൾ എന്ന ചിത്രത്തിൽ നായികയാകാനുള്ള ഭാഗ്യം കോമളത്തിനായിരുന്നു ലഭിച്ചത്.















