കൊല്ലം: കള്ളനോട്ട് നൽകി വ്യാപാരികളെ കബളിപ്പിച്ചതായി പരാതി. പത്തനാപുരം സ്വദേശി അബ്ദുൾ റഷീദാണ് കള്ളനോട്ട് നൽകി തട്ടിപ്പ് നടത്തിയത്. കൊല്ലം കുണ്ടറയിലെ നിരവധി വ്യാപാരികളെയാണ് ഇയാൾ കബളിപ്പിച്ചത്.
500 രൂപയുടെ കള്ളനോട്ട് നൽകിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ചെറിയ തുകയ്‌ക്കുള്ള സാധനങ്ങൾ വാങ്ങി ബാക്കി തുക അതിവേഗം കൈക്കലാക്കി സ്ഥലം കാലിയാക്കും. പ്രതി വിവിധ കടകളിലെത്തി കള്ളനോട്ട് നൽകിയ സാധനങ്ങൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ലാപ്ടോപ്പും പ്രിന്ററും ഉപയോഗിച്ച് വീട്ടിൽ തന്നെയായിരുന്നു കള്ളനോട്ട് അച്ചടി. റിസർവ്വ് ബാങ്ക് എന്നെഴുതിയതിൽ പോലും തെറ്റുണ്ടായിരുന്നു എന്ന് പിന്നീടാണ് വ്യാപാരികൾ മനസ്സിലാക്കിയത്. സംഭവത്തിന് പിന്നാലെ അബ്ദുൾ റഷീദ് ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.















