മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി കങ്കണ റണാവത്ത് തിയേറ്ററുകളിലേക്കെത്തുന്നു. ഏറെ വിവാദങ്ങൾക്കും തടയിടലുകൾക്കുമൊടുവിൽ ‘ എമർജൻസി’ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു. നടി കങ്കണ തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. പൊളിറ്റിക്കൽ ഡ്രാമയായി എമർജൻസി വൈകാതെ തിയേറ്ററുകളിലേക്ക് എത്തുമെന്ന് താരം വ്യക്തമാക്കി.
” എമർജൻസിക്ക് സെൻസർ സർട്ടിഫിക്ക്റ്റ് ലഭിച്ച വിവരം ഏവരെയും അറിയിക്കുന്നതിൽ സന്തോഷമുണ്ട്. വൈകാതെ സിനിമയുടെ റിലീസ് തീയതിയും ഞങ്ങൾ പങ്കുവയ്‌ക്കും. നിങ്ങളുടെ സ്‌നേഹത്തിനും, ക്ഷമയ്‌ക്കും, പിന്തുണയ്‌ക്കും നന്ദി.”- കങ്കണ കുറിച്ചു.
We are glad to announce we have received the censor certificate for our movie Emergency, we will be announcing the release date soon. Thank you for your patience and support 🇮🇳
— Kangana Ranaut (@KanganaTeam) October 17, 2024
സെപ്തംബർ 6 നായിരുന്നു എമർജൻസി തിയേറ്ററുകളിലേക്ക് എത്തേണ്ടിരുന്നത്. എന്നാൽ ചിത്രത്തിൽ സിഖ് സമൂഹത്തെ മോശമാക്കി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് വിവിധ സംഘടനകൾ കോടതിയെ സമീപിച്ചു. ഇതോടെ സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിക്കുകയായിരുന്നു.
തുടർന്ന് ഇഴകീറിയുള്ള പരിശോധനകൾക്ക് ശേഷമാണ് സിനിമയ്‌ക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയത്. റണാവത്ത് രചനയും സംവിധാനവും നിർമാണവും നിർവ്വഹിച്ചെത്തുന്ന ചിത്രം ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ ആസ്പദമാക്കിയുള്ളതാണ്.















