രണ്ട് വർഷം കത്തനാറിന് വേണ്ടി മാറ്റിവച്ച ജയേട്ടൻ; ആറ് വർഷം ഞങ്ങൾ സംസാരിച്ചത് കത്തനാരെക്കുറിച്ച് മാത്രം : തിരക്കഥാകൃത്ത് രാമാനന്ദ്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

രണ്ട് വർഷം കത്തനാറിന് വേണ്ടി മാറ്റിവച്ച ജയേട്ടൻ; ആറ് വർഷം ഞങ്ങൾ സംസാരിച്ചത് കത്തനാരെക്കുറിച്ച് മാത്രം : തിരക്കഥാകൃത്ത് രാമാനന്ദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 11:41 pm IST
FacebookTwitterWhatsAppTelegram

കത്തനാർ എന്ന സിനിമ എഴുതാനുള്ള എല്ലാ ഊർജ്ജവും നൽകിയത് നടൻ ജയസൂര്യയാണെന്ന് തിരക്കഥാകൃത്ത് രാമാനന്ദ്. 2018-ലാണ് സിനിമയെ കുറിച്ച് ജയസൂര്യയോട് പറയുന്നതെന്നും സംവിധായകനായി റോജിൻ തോമസ് മതിയെന്നത് ജയസൂര്യയുടെ തീരുമാനമായിരുന്നുവെന്നും രാമാനന്ദ് ഫെയ്സ്ബുക്കിൽ കുറിച്ചു. ജയസൂര്യ, സംവിധായകൻ റോജിൻ തോമസ്, നിർമാതാവ് ഗോകുലം ഗോപാലൻ എന്നിവരുൾപ്പെടെ ഈ സിനിമയ്‌ക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും രാമാനന്ദ് നന്ദി അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കത്തനാറിന്റെ ചിത്രീകരണം പൂർത്തിയായത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന് മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണവുമുണ്ട്. ഒന്നര വർഷത്തെ നീണ്ട ചിത്രീകരണത്തിനാണ് ഇന്നലെ സമാപനമായത്. ഇതിനിടെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് രാമാനന്ദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം,

“സ്വപനത്തിന് പുറകേയുള്ള യാത്ര ദീർഘമെങ്കിലും ആനന്ദത്തിൻ്റേതാണ്. ആദ്യമായി മനസിൽ തോന്നിയ ഒരു ആശയം 2018 -ലാണ് ജയേട്ടനോട് പങ്കുവക്കുന്നത്. സിനിമയാക്കണമെന്നൊന്നും അന്ന് ചിന്തിച്ചില്ല. എന്നാൽ ജയേട്ടനാണ് എഴുതാനുള്ള എല്ലാ ഊർജ്ജവും തന്നത്. ആര് വേണം സംവിധാനം, എന്ന ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കാതെ റോജിൻ തോമസ് എന്ന് ജയേട്ടൻ പറഞ്ഞു. ഫിലിപ്പ് ആൻഡ് ദ മങ്കിപ്പൻ എന്റെ പ്രിയപ്പെട്ട ചിത്രമാണ്. റോജിനെ വിളിച്ച് ഈ കഥയുടെ ആശയം പറഞ്ഞ അന്ന് മുതൽ ഇന്ന് രാവിലെ വരെ എന്നുവച്ചാൽ സുദീർഘമായ ആറുവർഷം ഞങ്ങൾ കത്തനാരെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്.

റോജിൻ ഈ പ്രോജക്ട് ഏറ്റെടുത്ത അന്ന് മുതൽ റോജിന്റെ നേതൃത്വത്തിലുള്ള പ്രതിഭാധനരുടെ ടീം കത്തനാരുടെ ടീമായി മാറി. ഈ വലിയ ചിത്രം ചുമലിൽ വഹിക്കാൻ കെൽപ്പുള്ള നിർമാതാവ് ഗോകുലം ഗോപാലൻ സാർ, അദ്ദേഹത്തിലേക്ക് ഈ പ്രൊജക്റ്റ് എത്തിക്കുകയും, ആദ്യത്തെ മീറ്റിംഗ് മുതൽ ഇന്ന് വരെ എല്ലാ പിന്തുണയും തന്ന് കൂടെ നിൽക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയായ കൃഷ്ണേട്ടൻ എന്നിവരോടുള്ള നന്ദി വാക്കിൽ ഒതുങ്ങുന്നതല്ല.

ജ്യേഷ്ഠ സഹോദരനെ പോലെ അടുപ്പം തോന്നിയ പ്രൊഡക്ഷൻ ഡിസൈനർ രാജീവേട്ടൻ, ആർട്ട് ഡയറക്ടർമാരായ അജിയേട്ടൻ, റാം പ്രസാദ്. പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു ചേട്ടൻ, സജിയേട്ടൻ. വെളിച്ചം നൽകിയവർ, അന്നം നൽകിയവർ ഇവരോടൊക്കെ നന്ദി പറയാമോ എന്നെനിക്കറിയില്ല.

കഴിഞ്ഞ രണ്ട് വർഷമായി ഒരു തപസ് പോലെ മറ്റ് സിനിമകളൊന്നും ചെയ്യാതെ ഈ ചിത്രത്തിനായി മാറ്റി വെച്ച ജയേട്ടൻ. അതിഭീമമായ ഒരു ബഡ്ജറ്റിലേക്ക് ചിത്രം കുതിച്ചുയരുമെന്ന് അറിഞ്ഞിട്ടും കൈപിടിച്ചു കൂടെ നിന്ന പ്രൊഡ്യൂസർ ഗോകുലം ഗോപാലൻ സർ , കൃഷ്ണേട്ടൻ, മൂന്ന് വർഷത്തോളമായി ഊണിലും ഉറക്കത്തിലും ഈ ചിത്രം മാത്രം സ്വപ്നം കണ്ട അതിന് വേണ്ടി ചിന്തിച്ച പ്രവർത്തിച്ച സഹോദരൻ റോജിൻ തോമസ്, ഛായഗ്രഹണം നിർവഹിച്ച നീൽ ഡി കുഞ്ഞ, സംഗീതസംവിധാനം നിർവഹിച്ച രാഹുൽ സുബ്രഹ്മണ്യൻ, വിർച്വൽ പ്രൊഡക്ഷൻ കാര്യങ്ങൾ നിർവഹിച്ച വിഷ്ണുരാജ്, സെന്തിൽ സാർ.

കഥ എഴുതുന്ന മുതൽ കൂടെയിരുന്ന സഹോദരൻ ഷാലം, ഈ ദീർഘമായി 212 ദിവസം മുഖത്തൊരു പുഞ്ചിരിയോടെ എല്ലാ കാര്യങ്ങളും ഓടി നടന്നു ചെയ്ത ഗോപേഷ് . ചിത്രത്തിൽ നടനായും, ചിത്രത്തിന് പുറത്ത് അസിസ്റ്റൻറ് ഡയറക്ടറായും, അതിനും അപ്പുറത്ത് കുഞ്ഞനിയനായും നിന്ന സനൂപ്. എല്ലാവരോടും പറഞ്ഞ് ഒഴിയാൻ കഴിയാത്ത അത്രയും കടപ്പാട് സ്നേഹം നന്ദി. ഇനിയുള്ള കാത്തിരിപ്പിന്റെ നാളുകൾ, മലയാള സിനിമയ്‌ക്കും ഇന്ത്യൻ സിനിമയ്‌ക്കും ലോക സിനിമയ്‌ക്കും ഒരു മുതൽക്കൂട്ട് ആയി മാറുവാനുള്ള വിസ്മയം പിറക്കുവാനുള്ളതാകട്ടെ എന്ന് നിങ്ങളെപ്പോലെ ഞാനും പ്രാർത്ഥിക്കുന്നു”.

Tags: Facebook PostKATHANARRAMANAND
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

Latest News

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies