ലക്നൗ : സനാതന ധർമ്മം സ്വീകരിക്കാൻ ലിത്വാനിയയിൽ നിന്ന് വാരണാസിയിലെത്തി വിദേശ പൗരൻ ഹെൻറിച്ച്സ് . വ്യാഴാഴ്ചയാണ് കാശി വിശ്വനാഥന്റെ നഗരമായ വാരണാസിയിൽ ഹെൻറിക്സ് എത്തിയത് . ഔദ്യോഗികമായി സനാതനധർമ്മം സ്വീകരിച്ച് കേശവ് എന്ന പേരും സ്വീകരിച്ചു. സിദ്ധഗിരിബാഗിൽ സ്ഥിതി ചെയ്യുന്ന ബ്രഹ്മ നിവാസ് മഠത്തിൽ മന്ത്രോച്ചാരണങ്ങൾക്കിടയിൽ നടന്ന ശുദ്ധീകരണ ചടങ്ങിലാണ് ഹെൻറിക്സ് ഹിന്ദു മതം സ്വീകരിച്ചത്.
ലിത്വാനിയയിൽ ഒരു റോഡപകടത്തിൽ പരിക്കേറ്റ് കിടക്കുന്ന സമയം സ്വപ്നത്തിൽ ശ്രീകൃഷ്ണ ഭഗവാന്റെ ദർശനം ഉണ്ടായെന്നും അതിനു ശേഷം താൻ ഭഗവദ് ഗീത വായിക്കാൻ തുടങ്ങിയെന്നും , അത് ജീവിതത്തിൽ വളരെയേറെ സ്വാധീനം ചെലുത്തിയെന്നും ഹെൻറിച്ച്സ് പറയുന്നു . ഇന്ത്യൻ ആത്മീയതയുടെ സ്വാധീനത്തിൽ, സനാതന ധർമ്മത്തിൽ ചേരാനുള്ള ആഗ്രഹമുണ്ടായി . അങ്ങനെയാണ് കാശിയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അഖിലേന്ത്യാ സന്ത് കമ്മിറ്റി ജനറൽ സെക്രട്ടറി സ്വാമി ജിതേന്ദ്രാനന്ദ് സരസ്വതി, ശ്രീകാശി വിദ്വത് പരിഷത്ത് ജനറൽ സെക്രട്ടറി പ്രൊഫ. രാം നാരായൺ ദ്വിവേദി എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ചടങ്ങുകൾ.