കൊച്ചി: മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിൽ കെൽട്രോൺ നിർമ്മിച്ച 7 പ്രധാന ഉപകരണങ്ങൾ കേന്ദ്ര സർക്കാർ സ്ഥപനങ്ങൾക്ക് കൈമാറി. ഇന്ത്യൻ നാവികസേന കപ്പലുകളിലും അന്തർവാഹിനികളിലും ഉപയോഗിക്കുന്ന ഈ ഉപകരണങ്ങൾ എന്‍പിഒഎല്‍ ഡയറക്ടര്‍ ഡോ. ഡി.ശേഷഗിരിക്കാണ് കൈമാറിയത്.
കെല്‍ട്രോണ്‍ നിര്‍മിച്ച സോണാര്‍ പവര്‍ ആംപ്ലിഫയര്‍, മരീച് സോണാര്‍ അറേ, ട്രാന്‍സ്ഡ്യൂസര്‍ ഇലമെന്റ്സ്, സബ്മറൈന്‍ എക്കോ സൗണ്ടര്‍, സബ്മറൈന്‍ കാവിറ്റേഷന്‍ മീറ്റര്‍, സോണാര്‍ ട്രാന്‍സ്മിറ്റര്‍ സിസ്റ്റം, സബ്മറൈന്‍ ടൂവ്ഡ് അറേ ആന്റ് ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ സിസ്റ്റം എന്നിവയാണ് കൈമാറിയത്.
പ്രതിരോധ മേഖലയിലെ മൂന്ന് പ്രധാന ഓര്‍ഡറുകളും കെല്‍ട്രോണിന് ലഭിച്ചു. വിശാഖപട്ടണം നേവല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്കല്‍ ലബോറട്ടറിയില്‍ നിന്നു ഫ്‌ളൈറ്റ് ഇന്‍ എയര്‍ മെക്കാനിസം മൊഡ്യൂള്‍ നിര്‍മിക്കുന്നതിനുള്ള ലെറ്റര്‍ ഓഫ് ഇന്റന്റ് കെല്‍ട്രോണ്‍ സ്വീകരിച്ചു. ഭാരതത്തില്‍ ആദ്യമായി തദ്ദേശീയമായി വികസിപ്പിക്കുന്ന, എന്‍പിഒഎല്‍ രൂപകല്‍പന നിര്‍വഹിച്ച ടോര്‍പിഡോ പവര്‍ ആംപ്ലിഫയര്‍ നിര്‍മിക്കുന്നതിനുള്ള ഓര്‍ഡര്‍ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡില്‍ നിന്നും, മനുഷ്യസഹായം ഇല്ലാതെ സെന്‍സറുകളുടെ അടിസ്ഥാനത്തില്‍ സഞ്ചരിക്കുന്ന ഉപകരണം നിര്‍മിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റെക്‌സി മറൈനില്‍ നിന്നു ബോ ആന്‍ഡ് ഫഌങ്ക് അറേ നിര്‍മിക്കുന്നതിനുള്ള ലെറ്റര്‍ ഓഫ് ഇന്റന്റും കെല്‍ട്രോണ്‍ സ്വീകരിച്ചു.
കെല്‍ട്രോണ്‍ നിര്‍മിച്ച തന്ത്രപ്രധാന ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തില്‍ പ്രതിരോധ സ്ഥാപനങ്ങള്‍ക്ക് കൈമാറി. ഭാരത് ഇലക്ട്രോണിക്സ് ലി., എന്‍പിഒഎല്‍, ഹിന്ദുസ്ഥാന്‍ ഷിപ്‌യാര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് കൈമാറ്റം നടത്തിയത്.
ഉമ തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ്, ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ആനി ജൂലാ തോമസ് ഐഎഎസ്, എന്‍പിഒഎല്‍ ഡയറക്ടര്‍ ഡോ ഡി ശേഷഗിരി, എന്‍എസ്ടിഎല്‍ ഡയറക്ടര്‍ ഡോ. എബ്രഹാം വര്‍ഗീസ്, ഭാരത് ഇലക്ട്രോണിക്‌സ് നേവല്‍ സിസ്റ്റംസ് ഹെഡ് കെ. കുമാര്‍, ഭാരത് ഡൈനാമിക്‌സ് ജി. എം. സിംഹചലം, കെല്‍ട്രോണ്‍ ചെയര്‍മാന്‍ എന്‍. നാരായണമൂര്‍ത്തി, എംഡി ശ്രീകുമാര്‍ നായര്‍, ടെക്‌നിക്കല്‍ ഡയറക്ടര്‍ വിജയന്‍ പിള്ള, എക്‌സി. ഡയറക്ടര്‍ എസ്. ഹേമചന്ദ്രന്‍, കെല്‍ട്രോണ്‍ എംപ്ലോയീസ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.